---
title: "ഓൺലൈൻ തട്ടിപ്പ്: മരുന്നാവശ്യപ്പെട്ട് പാപ്പിനിശ്ശേരിയിലെ മെഡിക്കൽ ഷോപ്പുടമയിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമം"
english_title: "Online scam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182939/online-scam"
published_at: "2024-02-08T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c48bb773ca8_download_(1).jfif"
keywords: []
---

# ഓൺലൈൻ തട്ടിപ്പ്: മരുന്നാവശ്യപ്പെട്ട് പാപ്പിനിശ്ശേരിയിലെ മെഡിക്കൽ ഷോപ്പുടമയിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമം

> **Lead Summary:** **പാപ്പിനിശ്ശേരി :** മരുന്ന് ആവശ്യപ്പെട്ട് മെഡിക്കൽ ഷോപ്പിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമിച്ചതായി പരാതി.പാപ്പിനിശ്ശേരി സ്റ്റേഷൻ റോഡിലെ റിയ മെഡിക്കൽസിലാണ് ഫോണിലൂടെ മരുന്നുകളുടെ ഓർഡർ നൽകി ഫോൺ വഴി പണം തട്ടിയെടുക്കാൻ ശ്രമം നടന്നത്.ആർമി ഓഫീസറാണെന്ന് പരിചയപ്പെടുത്തിയ ഒരാൾ ഹിന്ദിയിൽ സംസാരിച്ചാണ് ചില മരുന്നുകൾ ആവശ്യപ്പെട്ടത്.

## Article Content

**പാപ്പിനിശ്ശേരി :** മരുന്ന് ആവശ്യപ്പെട്ട് മെഡിക്കൽ ഷോപ്പിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമിച്ചതായി പരാതി.പാപ്പിനിശ്ശേരി സ്റ്റേഷൻ റോഡിലെ റിയ മെഡിക്കൽസിലാണ് ഫോണിലൂടെ മരുന്നുകളുടെ ഓർഡർ നൽകി ഫോൺ വഴി പണം തട്ടിയെടുക്കാൻ ശ്രമം നടന്നത്.ആർമി ഓഫീസറാണെന്ന് പരിചയപ്പെടുത്തിയ ഒരാൾ ഹിന്ദിയിൽ സംസാരിച്ചാണ് ചില മരുന്നുകൾ ആവശ്യപ്പെട്ടത്.

കടയുടമ റസീനയുടെ ഫോണിൽ മരുന്നുകളുടെ കുറിപ്പടി വാട്സ്ആപ്പ് മുഖേന അയച്ചു കൊടുക്കുകയും ചെയ്തു.ഇതിൽ ചില മരുന്നുകൾ സ്റ്റോക്കില്ലെന്ന് പറഞ്ഞപ്പോൾ നാളെ കിട്ടിയാൽ മതിയെന്ന് മറുപടി നൽകിയത്രെ.അഡ്വാൻസായി 2500 രൂപ ഫോൺപേ വഴി അയക്കാമെന്നും ആദ്യം അഞ്ച് രൂപ അയക്കുന്നത് കിട്ടിയാൽ വിവരമറിയാക്കണമെന്നും ഇയാൾ പറഞ്ഞു.

ഉടൻ അഞ്ച് രൂപ അക്കൗണ്ടിൽ വന്നതായി ഫോണിൽ മെസ്സെജുമെത്തി കടയുടമ വിവരം അറിയിച്ച ശേഷം 24995 രൂപ കൂടി അക്കൗണ്ടിൽ എത്തിയതായി പുതിയ സന്ദേശമെത്തി .ഉടൻ ഇയാൾ വീണ്ടും വിളിച്ച് തുക അധികമായി അബദ്ധത്തിൽ അയച്ചു പോയെന്നും വേഗം തന്നെ തിരിച്ചയച്ചോളു എന്നും പറഞ്ഞു.മരുന്നെടുക്കാൻ വരുമ്പോൾ നേരിട്ട് നൽകാമെന്ന് പറഞ്ഞപ്പോൾ അത് ശരിയാവില്ലെന്നും എപ്പോൾ തന്നെ വേണാമെന്നും പറഞ്ഞു സംശയം തോന്നി അക്കൗണ്ട് വിവരം പരിശോധിച്ചപ്പോഴാണ് യഥാർത്ഥത്തിൽ പണം അയച്ചിട്ടില്ലെന്നും വ്യാജസന്ദേശം മാത്രമാണ് വന്നതെന്നും വ്യക്തമായത്. ഇതു സംബന്ധിച്ച്‌ വളപട്ടണം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182939/online-scam)