---
title: "നരിക്കോട് ശൈഖ് മുസ്‌ലിയാർ (ഖ:സി) മഖാo ഉറൂസിന് നാളെ തുടക്കമാകും"
english_title: "Narikode"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182906/narikode"
published_at: "2024-02-08T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c473e3af7de_Untitled-2-web.jpg"
keywords: []
---

# നരിക്കോട് ശൈഖ് മുസ്‌ലിയാർ (ഖ:സി) മഖാo ഉറൂസിന് നാളെ തുടക്കമാകും

> **Lead Summary:** **നരിക്കോട്:** ചരിത്ര പ്രസിദ്ധമായ നരിക്കോട് ജുമാമസ്ജിദിനു മുൻവശം അന്ത്യ വിശ്രമം കൊള്ളുന്ന വലിയുള്ളാഹി ശൈഖ് മുസ്‌ലിയാർ (ഖ:സി) ഉറൂസും മതപ്രഭാഷണവും 2024 ഫെബ്രുവരി 9,10,11(വെള്ളി,ശനി,ഞായർ) തീയതികളിൽ നരിക്കോട് ശൈഖ് മുസ്‌ലിയാർ നഗരിയിൽ വെച്ച് നടത്തപ്പെടും.

## Article Content

**നരിക്കോട്:** ചരിത്ര പ്രസിദ്ധമായ നരിക്കോട് ജുമാമസ്ജിദിനു മുൻവശം അന്ത്യ വിശ്രമം കൊള്ളുന്ന വലിയുള്ളാഹി ശൈഖ് മുസ്‌ലിയാർ (ഖ:സി) ഉറൂസും മതപ്രഭാഷണവും 2024 ഫെബ്രുവരി 9,10,11(വെള്ളി,ശനി,ഞായർ) തീയതികളിൽ നരിക്കോട് ശൈഖ് മുസ്‌ലിയാർ നഗരിയിൽ വെച്ച് നടത്തപ്പെടും.

ഫെബ്രുവരി 9 വെള്ളിയാഴ്ച ജുമാ നിസ്കാരാനന്തരം മഖാo സിയാറത്തും തുടർന്ന് ജമാഅത്ത് കമ്മിറ്റി രക്ഷാധികാരി എം മഹമൂദ് ഹാജി പതാക ഉയർത്തും..രാത്രി 7:30 ന് പരിപാടിയുടെ ഉദ്ഘാടനം മഹല്ല് ഖത്തീബ് ഹാഷിർ ഫൈസി ഇർഫാനിയും ഉസ്താദ് അബൂ താഹിർ ഫൈസി ചുങ്കത്തറ മുഖ്യ പ്രഭാഷണവും നിർവഹിക്കും.. തുടർന്ന് തോട്ടിക്കൽ നൂറുൽ ഇസ്ലാം ദഫ് സംഘം അവതരിപ്പിക്കുന്ന മെഗാ ദഫ് പ്രദർശനം നടക്കും.

ഉറൂസിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച രാത്രി 7:30 ന് ഷമീസ് ഖാൻ നാഫിഈ തൃശൂർ മുഖ്യ പ്രഭാഷണം നിർവഹിക്കും. ഉറൂസിന്റെ സമാപന ദിവസമായ ഞായറാഴ്ച രാത്രി 8 മണിക്ക് മുൻകാലങ്ങളിൽ മഹല്ല് ജമാഅത്തിൽ ദീർഘകാലം സേവനമനുഷ്ടിച്ചവർക്കുള്ള സ്നേഹാദരവും തുടർന്ന് മജ്ലിസിന്നൂർ,ദിക്ർ ദുആ മജ്ലിസിന് സയ്യിദ് ഹാരിസ് തങ്ങൾ അൽ ഹൈദറൂസി ബാഖവി അൽ ഹൈതമി ബന്ധിയോട് നേതൃത്വം നൽകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182906/narikode)