---
title: "പരസ്പരം അടിപിടി: ഇരുവിഭാഗത്തിനുമെതിരെ കേസ്"
english_title: "Case against both sides"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182860/case-against-both-sides"
published_at: "2024-02-08T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c44d43605a7_Untitled-2_web.jpg"
keywords: []
---

# പരസ്പരം അടിപിടി: ഇരുവിഭാഗത്തിനുമെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **പരസ്പരം അടിപിടി: ഇരുവിഭാഗത്തിനുമെതിരെ കേസ്. മോറാഴ മയിലാട് താമസിക്കുന്ന താമസിക്കുന്ന വിമലിന്റെ പരാതിയിൽ സ്വരൂപിനെതിരെയും സ്വരൂപിന്റെ പരാതിയിൽ മനോജ്‌ ബെനഡിക്ട്, വിമൽ, സനൽ എന്നിവർക്കെതിരെയും തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **പരസ്പരം അടിപിടി: ഇരുവിഭാഗത്തിനുമെതിരെ കേസ്. മോറാഴ മയിലാട് താമസിക്കുന്ന താമസിക്കുന്ന വിമലിന്റെ പരാതിയിൽ സ്വരൂപിനെതിരെയും സ്വരൂപിന്റെ പരാതിയിൽ മനോജ്‌ ബെനഡിക്ട്, വിമൽ, സനൽ എന്നിവർക്കെതിരെയും തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

വിമലിന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും സ്വരൂപ് അടിക്കുകയും മൂക്കിനും കണ്ണിനും ചെവിക്കും പരിക്കേൽപ്പിക്കുകയും അച്ഛന്റെ 7000 രൂപ വില വരുന്ന മൊബൈൽ ഫോൺ എറിഞ്ഞു പൊളിക്കുകയും ചെയ്തു എന്നാണ് പരാതി.

വിമൽ,സനൽ, മനോജ് ബെനഡിക്ട് എന്നിവർ സ്വരൂപിനെ അടിക്കുകയും വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ അടിച്ചു പരിക്കേൽപ്പിക്കുകയും വീടിന്റെ ജനൽ ഗ്ലാസും വാതിലും പൊളിക്കുകയും ചെയ്തു എന്നാണ് സ്വരൂപ്പിന്റെ പരാതി. സംഭവത്തിൽ ഇരു വിഭാഗത്തിനെതിരെയും കേസെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182860/case-against-both-sides)