---
title: "കണ്ണൂർ- മടിക്കേരി കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിച്ചു"
english_title: "Kannur-Madikeri KSRTC bus service resumed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182782/kannur-madikeri-ksrtc-bus-service-resumed"
published_at: "2024-02-07T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c3967dd0e30_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ- മടിക്കേരി കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിച്ചു

> **Lead Summary:** **കണ്ണൂർ: **നവകേരള സദസ്സിൽ നൽകിയ പരാതിയെ തുടർന്ന് വർഷങ്ങളായി മുടങ്ങിക്കിടന്ന കണ്ണൂർ- മടിക്കേരി കെഎസ്ആർടിസി അന്തർസംസ്ഥാന സർവീസ് പുനരാരംഭിച്ചു. കാഞ്ഞിരോട്ടെ കരക്കാട്ട് പള്ളിച്ചിറ സ്വദേശിയും സാമൂഹ്യ പ്രവർത്തകനുമായ എം കെ മുജീബാണ് സർവീസ് പുനരാരംഭിക്കണ മെന്നാവശ്യപ്പെട്ട് പരാതി നൽകിയത്.

## Article Content

**കണ്ണൂർ: **നവകേരള സദസ്സിൽ നൽകിയ പരാതിയെ തുടർന്ന് വർഷങ്ങളായി മുടങ്ങിക്കിടന്ന കണ്ണൂർ- മടിക്കേരി കെഎസ്ആർടിസി അന്തർസംസ്ഥാന സർവീസ് പുനരാരംഭിച്ചു. കാഞ്ഞിരോട്ടെ കരക്കാട്ട് പള്ളിച്ചിറ സ്വദേശിയും സാമൂഹ്യ പ്രവർത്തകനുമായ എം കെ മുജീബാണ് സർവീസ് പുനരാരംഭിക്കണ മെന്നാവശ്യപ്പെട്ട് പരാതി നൽകിയത്.

പകൽ 11ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന ബസ് വൈകിട്ട് നാലിന് മടിക്കേരിയിലെത്തും. തിരിച്ച് രാത്രി പത്തിന് കണ്ണൂരിലെത്തുന്ന ഈ ബസ് കൂട്ടുപുഴ -ചാലോടുവഴിയുള്ള രാത്രിയിലെ അവസാന ബസ്സാണ്. നിരവധി വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ആശ്രയമാണ് ഈ സർവീസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182782/kannur-madikeri-ksrtc-bus-service-resumed)