---
title: "വോട്ടർ പട്ടിക: യു.ഡി.എഫ് പ്രവർത്തകർ ജാഗ്രത കാട്ടണമെന്ന് അബ്ദുൾ കരീം ചേലേരി"
english_title: "Karim Cheleri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182780/karim-cheleri"
published_at: "2024-02-07T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c3957d072b7_news-card.jpg"
keywords: []
---

# വോട്ടർ പട്ടിക: യു.ഡി.എഫ് പ്രവർത്തകർ ജാഗ്രത കാട്ടണമെന്ന് അബ്ദുൾ കരീം ചേലേരി

> **Lead Summary:** **കണ്ണൂർ :** ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പായി വോട്ടർപട്ടികപുതുക്കിയപ്പോൾകഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജില്ലയിൽ വോട്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നത് ദുരൂഹമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടർ പട്ടികയെക്കാൾ 13381 വോട്ടുകൾ ആണ് 9 നിയമസഭാമണ്ഡലങ്ങളിലായിജില്ലയിൽ കുറഞ്ഞിട്ടുള്ളത്.

## Article Content

**കണ്ണൂർ :** ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പായി വോട്ടർപട്ടികപുതുക്കിയപ്പോൾകഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജില്ലയിൽ വോട്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നത് ദുരൂഹമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടർ പട്ടികയെക്കാൾ 13381 വോട്ടുകൾ ആണ് 9 നിയമസഭാമണ്ഡലങ്ങളിലായിജില്ലയിൽ കുറഞ്ഞിട്ടുള്ളത്.

യുഡിഎഫ് മണ്ഡലങ്ങളായ ഇരിക്കൂറിൽ 2143, അഴീക്കോട് 2743, കണ്ണൂരിൽ 1201 , പേരാവൂരിൽ 1938 വോട്ടുകളും കുറഞ്ഞിട്ടുണ്ട്. ഇത് ദുരൂഹമാണ്. തലശ്ശേരി ,മട്ടന്നൂർ കല്യാശ്ശേരി ,പയ്യന്നൂർ പോലുള്ള മണ്ഡലങ്ങളിൽ യുഡിഎഫ്അനുഭാവികളുടെ വോട്ടുകൾ വ്യാപകമായി തള്ളപ്പെടുന്നസ്ഥിതിവിശേഷവും ഉണ്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ ഓൺലൈനായിയുഡിഎഫ് അനുഭാവികൾ നൽകിയ വോട്ടുകളെ കുറിച്ച് ബി എൽ ഒ മാരെഉപയോഗിച്ച് അന്വേഷണം നടത്തിയ തിന് ശേഷവും ആവോട്ടുകൾ ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ വോട്ടർപട്ടികയിൽ ഇടം പിടിക്കാതെ മാറ്റി വെക്കപ്പെട്ട സാഹചര്യവും ജില്ലയിലുണ്ടായിട്ടുണ്ട്. ഇങ്ങനെ ഒരു ബൂത്തിൽ പത്ത്മുതൽനാല്പത് വരെ വോട്ടുകൾ പട്ടികയിൽ ഇടം പിടിക്കാതെ മാറ്റിവെക്കപ്പെട്ടതായി പല മേഖലകളിൽ നിന്നും പരാതികളും ലഭിക്കുന്നുണ്ട്.പരാതികളുമായി പല യുഡിഎഫ് പ്രവർത്തകരും ബി.എൽഎമാരും മറ്റേ ഇലക്ഷൻഉദ്യോഗസ്ഥരെയും സമീപിച്ചപ്പോൾ സപ്ലിമെൻറി ലിസ്റ്റിൽ അവ ഉൾപ്പെടുത്തുമെന്ന് മുടന്തൻ ന്യായം പറഞ്ഞ് അവരെ തിരിച്ചയക്കുന്ന ഒരു സാഹചര്യമാണ് കണ്ണൂർ ജില്ലയിലെ വിവിധ താലൂക്കുകളിൽ ഉള്ളത്.

പല നിയോജകമണ്ഡലങ്ങളിലും തൊട്ടടുത്ത മണ്ഡലങ്ങളിൽ നിന്ന് സിപിഎം വോട്ടുകൾ മാറ്റി ചേർക്കുകയും ആ മണ്ഡലങ്ങളിലെ യുഡിഎഫ് വോട്ടുകൾ വോട്ടർപട്ടിക ശുദ്ധീകരണം എന്ന പേര് ഉപയോഗിച്ച് ഇല്ലാതാക്കുകയും ചെയ്തതും ശാഖ തലങ്ങളിൽ നിന്നും റിപ്പോർട്ട്ചെയ്യപ്പെടുന്നുണ്ട്.ഇതിന് ഇലക്ഷൻ വിഭാഗത്തിൽ സേവനം ചെയ്യുന്ന സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥന്മാരുടെ സേവനമാണ് പാർട്ടി ഉപയോഗിച്ചിട്ടുള്ളത്. അടിയന്തരമായും ഇത്തരം കാര്യങ്ങൾ അന്വേഷിച്ച് നടപടികൾഉണ്ടാക്കണമെന്ന് കരിം ചേലേരി ഇലക്ഷൻ അധികൃതരോട്ആവശ്യപ്പെട്ടു.

പാർലമെൻറ്തിരഞ്ഞെടുപ്പിന്റെ കേളികൊട്ട്അടുത്തുവന്ന ഈ സമയത്ത് ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥൻമാർക്കെതിരെ പ്രവർത്തകർ നിതാന്ത ജാഗ്രത പാലിക്കണമെന്നും,ജനാധിപത്യധ്വംസനം  നടത്താൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥന്മാർക്കെതിരെ മുസ്ലിം ലീഗ് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

വോട്ടർപട്ടികയിൽ പേർ ചേർക്കേണ്ട സമയം ഫെബ്രുവരി 12 വരെ നിലവിലുള്ളസാഹചര്യത്തിൽഎല്ലാബൂത്തുകളിലും യുഡിഎഫ്അനുഭാവികളുടെവോട്ടുകൾഒഴിഞ്ഞുപോവാതെ വോട്ടർപട്ടികയിൽ ചേർക്കുന്നതിന്ആവശ്യമായ നടപടികളുമായി മുസ്ലിംലീഗ് ,യുഡിഎഫ് പ്രവർത്തകർമുന്നോട്ടുപോകണമെന്നും അദ്ദേഹം പ്രവർത്തകരോട്ആഹ്വാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182780/karim-cheleri)