---
title: "ചരിത്ര പ്രസിദ്ധമായ എരമം കടയക്കര മഖാം ഉറൂസ് നാളെ മുതൽ"
english_title: "kadayakkara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182698/kadayakkara"
published_at: "2024-02-07T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ചരിത്ര പ്രസിദ്ധമായ എരമം കടയക്കര മഖാം ഉറൂസ് നാളെ മുതൽ

> **Lead Summary:** **മാതമംഗലം: **ചരിത്ര പ്രസിദ്ധമായ എരമം കടയക്കര മഖാം ഉറൂസ് ഫെബ്രുവരി 8 മുതൽ 12 വരെ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചരിത്ര പ്രസിദ്ധമായ എരമം കടയക്കര മഖാം ഉറൂസ് ഫെബ്രുവരി 8 മുതൽ 12 വരെ നടക്കും.

## Article Content

**മാതമംഗലം: **ചരിത്ര പ്രസിദ്ധമായ എരമം കടയക്കര മഖാം ഉറൂസ് ഫെബ്രുവരി 8 മുതൽ 12 വരെ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചരിത്ര പ്രസിദ്ധമായ എരമം കടയക്കര മഖാം ഉറൂസ് ഫെബ്രുവരി 8 മുതൽ 12 വരെ നടക്കും.

ഫെബ്രുവരി 8 ന് രാവിലെ 9 മണിക്ക് കടയക്കര മുസ്ലിം ജമാഅത് പ്രസിഡൻ്റ് ജ. യുസുഫ് കെ.പി പതാക ഉയർത്തും. രാത്രി 7 മണിക്ക് നടക്കുന്ന സമ്മേളനം സിഎം ബഷീർ സഖാഫി ഉദ്ഘാടനം ചെയ്യും.ശാക്കിർ ദാരിമി വളക്കൈ പ്രഭാഷണം നടത്തും. സയ്യിദ് സ്വഫിയുള്ളാഹി ജമലുല്ലൈലി സ്വലാത്ത് മജ്ലിസിന് നേതൃത്വം നൽകും. ഫെബ്രുവരി 9 ന് രാത്രി 7 മണിക്ക് ഇശൽ നൈറ്റ് നടക്കും .

ഫെബ്രുവരി 10 ന് രാത്രി 7 മണിക്ക് ശിഹാബുദ്ധിൻ മൗലവി ചെറുപുഴയുടെ നേതൃത്വത്തിൽ ജലാലിയ്യ റാത്തീബ് നടക്കും .ഫെബ്രുവരി 11 ഞായറാഴ്ച്ച രാവിലെ 10 ന് സയ്യിദ് മുഹമ്മദ് ജുനൈദ് തങ്ങൾ മാട്ടൂലിൻ്റെ നേതൃത്വത്തിൽ ഖത്തം ദുആ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം ഉണ്ടാകും . രാത്രി 7 മണിക്ക് സമാപന സമ്മേളനവും കൂട്ടുപ്രാർത്ഥനയും നടക്കും. മദനിയം മജ്ലിസിന് ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകും.

ഫെബ്രുവരി 12 ഉച്ചയ്ക്ക് 1 മണിക്ക് മൗലിദ് പാരായണം നടക്കും. സയ്യിദ് സൈഫുല്ല അൽ മശ്ഹൂർ നേതൃത്വം നൽകും . മാതമംഗലത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മുഹമ്മദ് റഈസ് മു ഈദി, അഹമ്മദ് ലബീബ് അദനി , കെ.പി. യൂസുഫ് , എം മുഹമ്മദ് , കെ.പി. സിറാജ് , പി. മുസ്തഫ , കെ. ജബ്ബാർ, കെ.പി. അസീസ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182698/kadayakkara)