---
title: "മണ്ണെണ്ണ വില വീണ്ടും കുറച്ചു"
english_title: "Kerosene price reduced again"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182678/kerosene-price-reduced-again"
published_at: "2024-02-07T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c32ace56b90_Untitled-2-web.jpg"
keywords: []
---

# മണ്ണെണ്ണ വില വീണ്ടും കുറച്ചു

> **Lead Summary:** **തിരുവനന്തപുരം: ** റേഷന്‍ മണ്ണെണ്ണയുടെ വില ലിറ്ററിന് 73 രൂപയില്‍ നിന്ന് 71 രൂപയായി കുറച്ചു. എണ്ണക്കമ്പനികള്‍ വില പുതുക്കിയതോടെ ഭക്ഷ്യപൊതുവിതരണ കമ്മീഷണര്‍ക്ക് വേണ്ടി റേഷനിങ് കണ്‍ട്രോളറാണ് വില കുറച്ച് ഉത്തരവിറക്കിയത്. എന്നാല്‍ കുറഞ്ഞ വില ഇനിയും റേഷന്‍ കടകളിലെ ഇ പോസ് സംവിധാനത്തില്‍ രേഖപ്പെടുത്താത്തതിനാല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇതിന്റെ ഗുണം ഉടന്‍ ലഭിക്കില്ല.

## Article Content

**തിരുവനന്തപുരം: ** റേഷന്‍ മണ്ണെണ്ണയുടെ വില ലിറ്ററിന് 73 രൂപയില്‍ നിന്ന് 71 രൂപയായി കുറച്ചു. എണ്ണക്കമ്പനികള്‍ വില പുതുക്കിയതോടെ ഭക്ഷ്യപൊതുവിതരണ കമ്മീഷണര്‍ക്ക് വേണ്ടി റേഷനിങ് കണ്‍ട്രോളറാണ് വില കുറച്ച് ഉത്തരവിറക്കിയത്. എന്നാല്‍ കുറഞ്ഞ വില ഇനിയും റേഷന്‍ കടകളിലെ ഇ പോസ് സംവിധാനത്തില്‍ രേഖപ്പെടുത്താത്തതിനാല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇതിന്റെ ഗുണം ഉടന്‍ ലഭിക്കില്ല.

ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഐടി സെല്ലാണ് ഇ പോസിലെ വില മാറ്റത്തിന് നടപടി സ്വീകരിക്കേണ്ടത്. നാലുമാസം കൊണ്ട് മണ്ണെണ്ണ വിലയില്‍ 10 രൂപയോളമാണ് കുറഞ്ഞത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182678/kerosene-price-reduced-again)