---
title: "കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് പഴയങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി"
english_title: "Kerala State Building and Construction Workers' Congress "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182582/kerala-state-building-and-construction-workers-congress"
published_at: "2024-02-06T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c26509dec9f_news-card.jpg"
keywords: []
---

# കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് പഴയങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

> **Lead Summary:** പതിനൊന്ന് മാസമായി മുടങ്ങിക്കിടക്കുന്ന പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുക, മറ്റ് ആല്യങ്ങളുടെ കാലതാമസം ഒഴിവാക്കുക, സെസ് പിരിവ് ഊർജ്ജതപ്പെടുത്തുക തുടങ്ങി, എൽഡിഎഫ് സർക്കാരിൻറെ ജനദ്രോഹനയത്തിനെതിരെ കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ്, മാടായി ,ഏഴോo ,മാട്ടൂൽ യൂണിറ്റുകളുടെ നേതൃത്വത്തിൽ പഴയങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

## Article Content

പതിനൊന്ന് മാസമായി മുടങ്ങിക്കിടക്കുന്ന പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുക, മറ്റ് ആല്യങ്ങളുടെ കാലതാമസം ഒഴിവാക്കുക, സെസ് പിരിവ് ഊർജ്ജതപ്പെടുത്തുക തുടങ്ങി, എൽഡിഎഫ് സർക്കാരിൻറെ ജനദ്രോഹനയത്തിനെതിരെ കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ്, മാടായി ,ഏഴോo ,മാട്ടൂൽ യൂണിറ്റുകളുടെ നേതൃത്വത്തിൽ പഴയങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം പവിത്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി എസ്ഡാനിയേൽ അധ്യക്ഷനായി. കെ പി പുഷ്കരൻ ആശംസകളർ ർപ്പിച്ച് സംസാരിച്ചു. ജോയ് കെ എസ് സ്വാഗതവും, ഷിജു ഓസി നന്ദിയും പറഞ്ഞു പ്രകാശൻ ഏഴോo ,ജെറി മാടായി, രവികെ, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182582/kerala-state-building-and-construction-workers-congress)