---
title: "കണ്ണുരിൽ രാജസ്ഥാൻ സ്വദേശിയെ കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ"
english_title: " Man arrested for trying to kill Rajasthan native"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18249/man-arrested-for-trying-to-kill-rajasthan-native"
published_at: "2021-12-29T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc12254d01b_arrest.jpg"
keywords: []
---

# കണ്ണുരിൽ രാജസ്ഥാൻ സ്വദേശിയെ കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ നഗരത്തിൽ വധശ്രമം നടത്തിയ ഒരാൾ പിടിയിൽ.

## Article Content

കണ്ണൂർ: കണ്ണൂർ നഗരത്തിൽ വധശ്രമം നടത്തിയ ഒരാൾ പിടിയിൽ.

ഇന്നലെ വൈകുന്നേരം പഴയ ബസ് സ്റ്റാൻഡിൽ വെച്ചു വിൽപ്പനക്കാരനായ രാജസ്ഥാൻ സ്വദേശി ബദ്രി ലാലിനെ ഇഷ്ടിക കൊണ്ടു തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി യെയാണ് കണ്ണുർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി അറസ്റ്റു ചെയ്തത്.

തൃച്ഛിനാപ്പള്ളി ഇരിനെല്ലുർ സ്വദേശി ഈസ്റ്റർ രാജാണ് പിടിയിലായത്.

ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

കണ്ണൂർ നഗരത്തിൽ കുറെക്കാലമായി താമസിച്ചു വരികയായിരുന്ന ഈ സ്റ്റർ രാജ്ഗുണ്ടാപ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നുവെന്നു പൊലിസ് അറിയിച്ചു.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18249/man-arrested-for-trying-to-kill-rajasthan-native)