---
title: "ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി മയ്യിൽ സ്വദേശി പി പി സുഫിയാൻ"
english_title: "PP Sufian won gold medal in International Karate Championship"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182422/pp-sufian-won-gold-medal-in-international-karate-championship"
published_at: "2024-02-06T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1d1d8e88c3_news-card.jpg"
keywords: []
---

# ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി മയ്യിൽ സ്വദേശി പി പി സുഫിയാൻ

> **Lead Summary:** കോഴിക്കോട് വി കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കെന്യു ര്യു ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 75 kg വിഭാഗം മത്സരത്തിൽ കണ്ണൂർ മയ്യിൽ സ്വദേശി സുഫിയാൻ പി പി ഒന്നാം സ്ഥാനം നേടി സ്വർണ്ണ മെഡൽ കരസ്തമാക്കി. ഫൈനൽ മത്സരത്തിൽ പഞ്ചാബ് സ്വദേശിക്ക് എതിരെയാണ് സുഫിയാൻ മത്സരിച്ചത്.

## Article Content

കോഴിക്കോട് വി കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കെന്യു ര്യു ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 75 kg വിഭാഗം മത്സരത്തിൽ കണ്ണൂർ മയ്യിൽ സ്വദേശി സുഫിയാൻ പി പി ഒന്നാം സ്ഥാനം നേടി സ്വർണ്ണ മെഡൽ കരസ്തമാക്കി. ഫൈനൽ മത്സരത്തിൽ പഞ്ചാബ് സ്വദേശിക്ക് എതിരെയാണ് സുഫിയാൻ മത്സരിച്ചത്.

മുഹമ്മദലി - സുമയ്യ എന്നിവരുടെ മകൻ ആണ്. മയ്യിൽ ITM കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. മയ്യിൽ ചൈനീസ് കെൻപോ കരാട്ടെ കിക് ബോക്സിങ് അക്കാദമിയിൽ ആണ് പരിശീലനം.

ഗുസ്തിയിലും കരേട്ടയിലും സംസ്ഥാന തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. നാഷണൽ ഖുരേഷ് ഗുസ്തി മത്സരത്തിൽ കേരളത്തെ പ്രധിനിതീകരിച്ചു മത്സരിക്കാൻ യോഗ്യത നേടിയിട്ടുണ്ട്. കഴിഞ്ഞ മാസം എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ നടന്ന ഒന്നാമത് സംസ്ഥാന തല ബീച്ച് ജൂഡോ മത്സരത്തിൽ സീനിയർ വിഭാഗം മത്സരത്തിലും സുഫിയാൻ ഒന്നാം സ്ഥാനം നേടി സ്വർണ്ണ മെഡൽ കരസ്തമാക്കി നാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182422/pp-sufian-won-gold-medal-in-international-karate-championship)