---
title: "കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജൻസ് അസോസിയേഷൻ(KSMBAA) തളിപ്പറമ്പ മേഖലാ സമ്മേളനം നടത്തി"
english_title: "KSMBAA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182319/ksmbaa"
published_at: "2024-02-05T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0eba8084e6_Untitled-2-web.jpg"
keywords: []
---

# കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജൻസ് അസോസിയേഷൻ(KSMBAA) തളിപ്പറമ്പ മേഖലാ സമ്മേളനം നടത്തി

> **Lead Summary:** കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജൻസ് അസോസിയേഷൻ തളിപ്പറമ്പ് മേഖല സമ്മേളനവും, വാർഷിക ജനറൽബോഡിയോഗവും, സംഘടനയ്ക്ക് കീഴിലെ നന്മ പരസ്പര സഹായസ്വാശ്രയ സംഘത്തിൻറെ വാർഷിക പൊതുയോഗവും തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡണ്ട് എം കെ മനോഹരൻ ഉദ്ഘാടനം ചെയ്ത് മെമ്പർമാർക്കുള്ള സൗജന്യ കിറ്റുകൾ വിതരണം ചെയ്തു, മേഖലാ പ്രസിഡണ്ട് എ പി കെ രാജൻ അധ്യക്ഷത വഹിച്ചു,

## Article Content

കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജൻസ് അസോസിയേഷൻ തളിപ്പറമ്പ് മേഖല സമ്മേളനവും, വാർഷിക ജനറൽബോഡിയോഗവും, സംഘടനയ്ക്ക് കീഴിലെ നന്മ പരസ്പര സഹായസ്വാശ്രയ സംഘത്തിൻറെ വാർഷിക പൊതുയോഗവും തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡണ്ട് എം കെ മനോഹരൻ ഉദ്ഘാടനം ചെയ്ത് മെമ്പർമാർക്കുള്ള സൗജന്യ കിറ്റുകൾ വിതരണം ചെയ്തു, മേഖലാ പ്രസിഡണ്ട് എ പി കെ രാജൻ അധ്യക്ഷത വഹിച്ചു,

മേഖലാ സെക്രട്ടറി കെ സി ദിലീപ് കുമാർ റിപ്പോർട്ടും, മേഖലാ ട്രഷറർ ഉണ്ണികൃഷ്ണൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് കണ്ണൂർ ജില്ലാ പ്രസിഡണ്ട് സി വേണുഗോപാലൻ നേതൃത്വം നൽകി, സംസ്ഥാന രക്ഷാധികാരി പി വി ഗോപാലൻ, ഇരിട്ടി മേഖലാ ട്രഷറർ ഭാർഗവി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു .

സമ്മേളനം അംഗീകരിച്ച പ്രമേയം വിവാഹ ഏജൻറ് മാർക്കും, വിവാഹ ബ്യൂറോകൾക്കും, പ്രത്യേകമായി ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്നും, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡുകൾ നൽകണമെന്നും,ഭക്ഷ്യ പൊതു വിതരണ രംഗത്തെ ആവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു, പുതിയ ഭാരവാഹികളായി പ്രസിഡണ്ട് പി വി കൃഷ്ണൻ, സെക്രട്ടറി എ പി കെ രാജൻ, ട്രഷറർ യൂണികൃഷ്ണൻ, രക്ഷാധികാരി കെ നാരായണി എന്നിവരെ തിരഞ്ഞെടുത്തു, എം സി ചന്ദ്രബാബു സ്വാഗതവും കെ രാജൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182319/ksmbaa)