---
title: "തളിപ്പറമ്പ് നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന നൂറോളം ബോട്ടിൽ ബൂത്തുകളുടെ നഗരസഭ തല ഉദ്ഘാടനം നടന്നു"
english_title: "inauguration of bottle booth"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182317/inauguration-of-bottle-booth"
published_at: "2024-02-05T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0ea7ebfe2a_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന നൂറോളം ബോട്ടിൽ ബൂത്തുകളുടെ നഗരസഭ തല ഉദ്ഘാടനം നടന്നു

> **Lead Summary:** തളിപ്പറമ്പ് നഗരസഭ 2023, 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന നഗര സഭയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന നൂറോളം ബോട്ടിൽ ബൂത്തുകളുടെ നഗരസഭ തല ഉദ്ഘാടനം മുൻസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

## Article Content

തളിപ്പറമ്പ് നഗരസഭ 2023, 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന നഗര സഭയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന നൂറോളം ബോട്ടിൽ ബൂത്തുകളുടെ നഗരസഭ തല ഉദ്ഘാടനം മുൻസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

വൈസ് ചെയർമാൻ കല്ലിങ്കിൽ പത്‌മനാഭൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി പി മുഹമ്മദ് നിസാർ നബീസ ബീവി പി റജുല കൗൺസിലർമാരായ ഒ സുഭാഗ്യം സലിം കൊടിയിൽ വത്സരാജൻ കെ രമേശൻ കെ എം മുഹമ്മദ് കുഞ്ഞി സി വി ഗിരീശന്‍, ഗോപിനാഥൻ,വത്സല, പി കെ സഹിദ, എം പി സജീറ, സുജാത എന്നിവർ ആശംസകൾ നേരുന്നു. സെക്രട്ടറി കെ പി സുബൈർ സ്വാഗതവും മാനേജർ എ പി രഞ്ജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182317/inauguration-of-bottle-booth)