---
title: "ലോക ക്യാൻസർ ദിനത്തിന്റെ ഭാഗമായി തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ കേശദാന ക്യാമ്പ് നടത്തി"
english_title: "hair donation camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182292/hair-donation-camp"
published_at: "2024-02-05T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0c61fbc9eb_news-card.jpg"
keywords: []
---

# ലോക ക്യാൻസർ ദിനത്തിന്റെ ഭാഗമായി തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ കേശദാന ക്യാമ്പ് നടത്തി

> **Lead Summary:** ലോക ക്യാൻസർ ദിനത്തിൻ്റെ ഭാഗമായി തളിപ്പറമ്പ് സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ബയോ ടെക്നോളജി വിഭാഗം ക്ലബ്ബായ ബയോവാൻഷ്യ, കോഴിക്കോട് ബി. പോസിറ്റീവ് ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പുമായി സഹകരിച്ച് കേശദാന ക്യാമ്പ് നടത്തി. ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ ഡോ. ഖലീൽ ചൊവ്വ ഉദ്ഘാടനം ചെയ്തു.

## Article Content

ലോക ക്യാൻസർ ദിനത്തിൻ്റെ ഭാഗമായി തളിപ്പറമ്പ് സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ബയോ ടെക്നോളജി വിഭാഗം ക്ലബ്ബായ ബയോവാൻഷ്യ, കോഴിക്കോട് ബി. പോസിറ്റീവ് ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പുമായി സഹകരിച്ച് കേശദാന ക്യാമ്പ് നടത്തി. ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ ഡോ. ഖലീൽ ചൊവ്വ ഉദ്ഘാടനം ചെയ്തു.

ബയോ ടെക്നോളജി വിഭാഗം മേധാവി ഡോ. സിറാജ് എം വി പി അദ്ധ്യക്ഷത വഹിച്ചു. റമീസ എം, ഷബിന കെ.പി, തസ്നീം അബ്ദുള്ള, വിദ്യാ വൽസരാജൻ, അശ്വതി പി.കെ, റസ മുഹമ്മദ് ജാബിർ പ്രസംഗിച്ചു. സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെയും സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാത്ഥികൾ ക്യാമ്പിൽ കേശദാനം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182292/hair-donation-camp)