---
title: "ഇതര സംസ്ഥാന തൊഴിലാളികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ"
english_title: "arrest with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182166/arrest-with-ganja"
published_at: "2024-02-05T09:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c05a2f85b05_news-card.jpg"
keywords: []
---

# ഇതര സംസ്ഥാന തൊഴിലാളികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ ഡിവിഷൻ എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസ്, കണ്ണൂർ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു സി യും പാർട്ടിയും കണ്ണൂർ താലൂക്കിൽ കണ്ണപുരം മൊട്ടമ്മലിൽ വെച്ച് നടത്തിയ പരിശോധനയിൽ 1.750 കിലോ ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി സുദീപ് ലട്ട് എന്നയാളെ അറസ്റ്റ് ചെയ്തു.

## Article Content

കണ്ണൂർ ഡിവിഷൻ എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസ്, കണ്ണൂർ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു സി യും പാർട്ടിയും കണ്ണൂർ താലൂക്കിൽ കണ്ണപുരം മൊട്ടമ്മലിൽ വെച്ച് നടത്തിയ പരിശോധനയിൽ 1.750 കിലോ ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി സുദീപ് ലട്ട് എന്നയാളെ അറസ്റ്റ് ചെയ്തു.

കണ്ണപുരം മൊട്ടമ്മൽ ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്കും മറ്റും മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ യുവാവ് . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.

കേസ് കണ്ടെടുത്ത പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ അനിൽകുമാർ പി കെ ഷിബു കെ സി AEI ഗ്രേഡ് പ്രിവന്റി ഓഫീസർ ഗ്രേഡ് പ്രഭുനാഥ് പി സി സിവിൽ എക്സൈസ് ഓഫീസർ ശരത് പിടി റിനീഷ് ഓർക്കാട്ടേരി എക്സൈസ് ഡ്രൈവർ സോൾദേവ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182166/arrest-with-ganja)