---
title: "മാട്ടൂൽ, മടക്കര കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന: കഞ്ചാവ് പൊതികളുമായി യുവാവ് അറസ്റ്റിൽ"
english_title: "Youth arrested with ganja packets"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182163/youth-arrested-with-ganja-packets"
published_at: "2024-02-05T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c057d649e28_news-card.jpg"
keywords: []
---

# മാട്ടൂൽ, മടക്കര കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന: കഞ്ചാവ് പൊതികളുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** പാപ്പിനിശ്ശേരി അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ജോർജ് ഫെർണാണ്ടസും പാർട്ടിയും താവത്ത് വെച്ച് മാട്ടൂൽ മടക്കരപ്പള്ളിക്ക് സമീപം താമസിക്കുന്ന മഞ്ഞ ഹൗസിൽ മുജിബ് എം എന്നയാളെ കഞ്ചാവ് പൊതികൾ സഹിതം അറസ്റ്റു ചെയ്തു.

## Article Content

പാപ്പിനിശ്ശേരി അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ജോർജ് ഫെർണാണ്ടസും പാർട്ടിയും താവത്ത് വെച്ച് മാട്ടൂൽ മടക്കരപ്പള്ളിക്ക് സമീപം താമസിക്കുന്ന മഞ്ഞ ഹൗസിൽ മുജിബ് എം എന്നയാളെ കഞ്ചാവ് പൊതികൾ സഹിതം അറസ്റ്റു ചെയ്തു.

മാട്ടൂൽ , മടക്കര, പുതിയങ്ങാടി, പഴയങ്ങാടി. എന്നി സ്ഥല ങ്ങളിൽ യുവകൾക്ക് മയക്കു മരുന്ന് എത്തിച്ച് നൽകുന്ന പ്രധാനിയാണ് ഇയാൾ . ആവശ്യർത്ഥം എത് സ്ഥലത്ത് വേണമെങ്കിലും എത്തിച്ച് നൽകും. മാട്ടൂൽ മടക്കര കേന്ദ്രികരിച്ച് പ്രവത്തിക്കുന്ന മയക്കു മരുന്ന് റാക്കറ്റിലേ പ്രധാനിയാണ് ഇയാൾ എന്നും എക്സൈസ് പറയുന്നു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് അഭിലാഷ് .സി . പങ്കജാഷൻ . സി ,ശ്രീകുമാർ വി.പി , രജിരാഗ് .പി.പി , സിവിൽ എക്സൈസ് ഓഫിസർ ഷിബു. ഒ.വി, എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182163/youth-arrested-with-ganja-packets)