---
title: "യുവതിയെ ആക്രമിച്ച 3 പേർക്കെതിരെ കേസ്"
english_title: "Case against 3 persons who attacked the woman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182032/case-against-3-persons-who-attacked-the-woman"
published_at: "2024-02-04T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf3347dde5e_Untitled-2_web.jpg"
keywords: []
---

# യുവതിയെ ആക്രമിച്ച 3 പേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്:** യുവതിയെ ആക്രമിച്ച 3 പേർക്കെതിരെ കേസ്. തളിപ്പറമ്പ് കീഴാറ്റൂർ മീത്തലെ വീട്ടിൽ ലീന സിയുടെ പരാതിയിൽ രഞ്ജിത്ത്, കണ്ടാലറിയാവുന്ന ഒരാൾ, സ്നേഹ മെർലിൻ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്:** യുവതിയെ ആക്രമിച്ച 3 പേർക്കെതിരെ കേസ്. തളിപ്പറമ്പ് കീഴാറ്റൂർ മീത്തലെ വീട്ടിൽ ലീന സിയുടെ പരാതിയിൽ രഞ്ജിത്ത്, കണ്ടാലറിയാവുന്ന ഒരാൾ, സ്നേഹ മെർലിൻ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

ഇന്നലെ ലീന ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ കീഴാറ്റൂർ ഭഗവതി ക്ഷേത്രത്തിനു സമീപം വെച്ച് രഞ്ജിത്തും മറ്റൊരാളും ലീനയെ തടഞ്ഞു വെക്കുകയും സ്നേഹ കൈകൊണ്ടും ഫോൺകൊണ്ടും മുഖത്തും ചെവിക്കും ഇടിച്ച് പരിക്കേൽപ്പിക്കുകയും സംഭവം കണ്ട് തടയാൻ ചെന്ന കോമത്ത് മുരളീധരനെ രഞ്ജിത്ത് ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയുമായിരുനെന്ന് പരാതിയിൽ പറയുന്നു. ലീന സ്നേഹയിൽ നിന്നും 10 ലക്ഷം രൂപ വായ്പ വാങ്ങിയെന്ന് ആരോപിച്ചും അത് തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടുമാണ് ആക്രമണമുണ്ടായതെന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182032/case-against-3-persons-who-attacked-the-woman)