---
title: "കോമത്ത് മുരളീധരന് മർദ്ദനത്തിൽ പരിക്കേറ്റു"
english_title: "Komath muraleedharan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/181986/komath-muraleedharan"
published_at: "2024-02-03T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be6c2901ac4_images-2022-03-21T154448.728.jpeg.jpg"
keywords: []
---

# കോമത്ത് മുരളീധരന് മർദ്ദനത്തിൽ പരിക്കേറ്റു

> **Lead Summary:** തളിപ്പറമ്പ്: സി.പി.ഐ നേതാവ് കോമത്ത് മുരളീധരന് മർദ്ദനമേറ്റു.ദേശീയപാതയോരത്തെ ടി.പി മെഡിക്കൽസിന് പിറകിലെ റോഡിൽ വെച്ച് ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.

## Article Content

തളിപ്പറമ്പ്: സി.പി.ഐ നേതാവ് കോമത്ത് മുരളീധരന് മർദ്ദനമേറ്റു.ദേശീയപാതയോരത്തെ ടി.പി മെഡിക്കൽസിന് പിറകിലെ റോഡിൽ വെച്ച് ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.

സാമ്പത്തിക ഇടപാടിലെ മധ്യസ്ഥചർച്ചകൾക്കിടെ രഞ്ജിത്ത് എന്നയാൾ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചതായാണ് മുരളീധരന്റെ പരാതിയെന്ന് പോലീസ് പറഞ്ഞു.

പരിക്കേറ്റ മുരളീധരൻ തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്.മുരളീധരൻ മർദ്ദിച്ചതായി ആരോപിച്ച് സ്നേഹ, രഞ്ജിത്ത് എന്നിവർ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിൽ അഡ്‌മിറ്റായിട്ടുണ്ട്.പോലീസ് ഇരുഭാഗത്തേയും പരാതിയിൽ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/181986/komath-muraleedharan)