---
title: "ആത്മവിശ്വാസത്തോടെ പറന്നുയരാൻ പരിരക്ഷ പദ്ധതി: മാതൃകയായി തളിപ്പറമ്പ് മണ്ഡലത്തിലെ വിദ്യാഭ്യാസ പദ്ധതികൾ"
english_title: " Education Projects"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/181943/education-projects"
published_at: "2024-02-03T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be45b12223f_news-card.jpg"
keywords: []
---

# ആത്മവിശ്വാസത്തോടെ പറന്നുയരാൻ പരിരക്ഷ പദ്ധതി: മാതൃകയായി തളിപ്പറമ്പ് മണ്ഡലത്തിലെ വിദ്യാഭ്യാസ പദ്ധതികൾ

> **Lead Summary:** തളിപ്പറമ്പ നിയോജക മണ്ഡലം സമഗ്രവിദ്യഭ്യാസ പദ്ധതിയുടെ ഭാഗമായി ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ എസ്.എസ്. എൽ സി, ഹയർ സെക്കണ്ടറി കുട്ടികളെ തയ്യാറാക്കുന്ന പരിശീലന പദ്ധതി പരിരക്ഷ 2024 ടാഗോർ വിദ്യാനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ തളിപ്പറമ്പിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ നിയോജക മണ്ഡലം സമഗ്രവിദ്യഭ്യാസ പദ്ധതിയുടെ ഭാഗമായി ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ എസ്.എസ്. എൽ സി, ഹയർ സെക്കണ്ടറി കുട്ടികളെ തയ്യാറാക്കുന്ന പരിശീലന പദ്ധതി പരിരക്ഷ 2024 ടാഗോർ വിദ്യാനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ തളിപ്പറമ്പിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.

അധ്യാപകരും രക്ഷിതാക്കളും കുട്ടികളോടൊപ്പം നിന്നു കൊണ്ട് അവരുടെ ചിരി മായാതെ കാത്തു സൂക്ഷിക്കാനും ആത്മവിശ്വാസത്തോടെ പറന്നുയരാൻ ഓരോ കുട്ടിയേയും സഹായിക്കാൻ തയ്യാറാകണമെന്നും അവർ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതികൾ സംസ്ഥാനത്തിന് തന്നെ മാതൃകയാണ്. തളിപ്പറമ്പ മണ്ഡലത്തിലെ 20 ഹൈസ്കൂൾ ഹയർസെക്കണ്ടറി വിദ്യാലയങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ വർഷം 4864കുട്ടികൾ SSLC യും 8400 കുട്ടികൾ ഹയർ സെക്കണ്ടറി പരീക്ഷയും എഴുതുന്നുണ്ട്. ഈ കുട്ടികൾക്ക് 2024ഫെബ്രുവരി 3 മുതൽ 6 വരെ വിവിധ സ്കൂളുകളിൽ കൗൺസിലിംഗ് ക്ലാസുകൾ നടന്നുവരികയാണ്.

ഫിബ്രവരി 3ാം തീയതി 9 വിദ്യാലയങ്ങളിൽ ക്ലാസുകൾ നടന്നു. 5,6 തീയ്യതികളിലായി 11 വിദ്യാലയങ്ങളിലും ക്ലാസുകൾ നടക്കുന്നു.തുടർന്ന് നിയോജക മണ്ഡലത്തിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ ടെലി കൗൺസലിംഗ് സംവിധാനവും ഒരുക്കുന്നുണ്ട്. പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നതുവരെ കുട്ടികൾക്ക് ഇവരുടെ സേവനം ലഭ്യമാക്കും. ശ്രീ. കല്ലിങ്കിൽ പദ്മനാഭാൻ ( തളിപ്പറമ്പ നഗരസഭ വൈസ് ചെയർമാൻ) ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമഗ്രവിദ്യാഭ്യാസ പദ്ധതി കോർഡിനേറ്റർ ഡോ.കെ.പി.രാജേഷ് പദ്ധതി വിശദീകരിച്ചു. ശ്രീമതി. അനിത.സി (കെ.എ.എസ്) വിശിഷ്ടാതിഥിയായി. എം.കെ. അനൂപ് കുമാർ (കോർഡിനേറ്റർ,ഹയർ സെക്കണ്ടറി കണ്ണൂർ), ശ്രീ. എസ്.പി രമേശൻ ബി .പി. സി തളിപ്പറമ്പ നോർത്ത് ) ,പ്രിൻസിപ്പൽ ശ്രീ സജി ജോൺ, ശ്രീമതി.ഗീത.കെ. (പ്രിൻസിപ്പൽ വി.എച്ച്.എസ്.സി) ശ്രീ. എൻ.വി രാമചന്ദ്രൻ പ്രി.ടി.എ പ്രസിഡണ്ട്), ശ്രീ.പി. രാജേഷ് എസ്.എം സി ചെയർമാൻ), പ്രജിഷ ചാലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ പി.ഒ മുരളീധരൻ സ്വാഗതവും ശ്രീ ആനന്ദൻ പി. HM നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/181943/education-projects)