---
title: "നോർത്ത് കുപ്പം റൗളത്തുൽ ഉലൂം എൽ പി സ്കൂളിൽ വിജയികളെ അനുമോദിച്ചു"
english_title: "Winners felicitated at Raulatul Uloom LP School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/181935/winners-felicitated-at-raulatul-uloom-lp-school"
published_at: "2024-02-03T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be3f0657b45_news-card.jpg"
keywords: []
---

# നോർത്ത് കുപ്പം റൗളത്തുൽ ഉലൂം എൽ പി സ്കൂളിൽ വിജയികളെ അനുമോദിച്ചു

> **Lead Summary:** **തളിപ്പറമ്പ :** 2023-24 വർഷ സംസ്ഥാനതല വിദ്യാദർശൻ ടാലെന്റ് പരീക്ഷയിൽ നോർത്ത് കുപ്പം റൗളത്തുൽ ഉലൂം എൽ പി സ്കൂളിൽ നിന്നും ഒന്നാം തരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയ ഫാത്തിമ കെ കെയേയും ഉന്നത വിജയം നേടിയ മറ്റു വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്‍മെന്റിന്റെയും സ്കൂൾ സ്റ്റാഫിന്റെയും നേതൃത്വത്തിൽ ക്യാഷ് അവാർഡ്,മൊമെന്റോ,മെഡൽ എന്നിവ നൽകി അനുമോദിച്ചു.

## Article Content

**തളിപ്പറമ്പ :** 2023-24 വർഷ സംസ്ഥാനതല വിദ്യാദർശൻ ടാലെന്റ് പരീക്ഷയിൽ നോർത്ത് കുപ്പം റൗളത്തുൽ ഉലൂം എൽ പി സ്കൂളിൽ നിന്നും ഒന്നാം തരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയ ഫാത്തിമ കെ കെയേയും ഉന്നത വിജയം നേടിയ മറ്റു വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്‍മെന്റിന്റെയും സ്കൂൾ സ്റ്റാഫിന്റെയും നേതൃത്വത്തിൽ ക്യാഷ് അവാർഡ്,മൊമെന്റോ,മെഡൽ എന്നിവ നൽകി അനുമോദിച്ചു.

പരീക്ഷ എഴുതിയ 57 കുട്ടികളിൽ 13 കുട്ടികൾ 90% മുകളിൽ മാർക്ക് നേടി. ബാക്കിയുള്ളവർ എക്സെലന്റ് പെർഫോമൻസ് കാഴ്ച വെച്ചു.ആർ യു എൽ പി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക പി ഗീത ടീച്ചർ അധ്യക്ഷത വഹിച്ചു.മാനേജ്മെന്റ് പ്രതിനിധികളായ സി ഉമ്മർ,കെ വി ശഫീഖ്,ശമ്മാസ് എം,അധ്യാപികമാരായ ഫാത്തിമ വി വി,മഹിജ കെ,കെയർ ടേക്കർ സൈനബ എം എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/181935/winners-felicitated-at-raulatul-uloom-lp-school)