---
title: "ഉറൂട്ടേരി അംഗൻവാടിക്കായി എളമ്പേരത്ത് നിർമിച്ച കെട്ടിടം മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു"
english_title: "Minister MV Govindan Master inaugurated the building constructed at Elamperam for Ururtery Anganwadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18178/minister-mv-govindan-master-inaugurated-the-building-constructed-at-elamperam-for-ururtery-anganwadi"
published_at: "2021-12-28T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cb27910b53c_82ba997f-d8b9-4b75-b1a9-585ab74c1333.jpg"
keywords: []
---

# ഉറൂട്ടേരി അംഗൻവാടിക്കായി എളമ്പേരത്ത് നിർമിച്ച കെട്ടിടം മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

> **Lead Summary:**  **ചപ്പാരപ്പടവ്:** ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഉറൂട്ടേരി അംഗൻവാടിക്കായി എളമ്പേരത്ത് നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു.

## Article Content

 **ചപ്പാരപ്പടവ്:** ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഉറൂട്ടേരി അംഗൻവാടിക്കായി എളമ്പേരത്ത് നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു.

അംഗൻവാടിക്ക് ഭൂമി സൗജന്യമായി നൽകിയ തോമസ് വട്ടക്കുടിയിൽ, മലിക്കൻറകത്ത് ഇബ്രാഹിം ഹാജി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ അധ്യക്ഷയായി.

അബ്ദുറഹ്മാൻ പെരുവണ, ടി.പി. ശ്രീജ, തോമസ് വക്കത്താനം, എം. മൈമൂനത്ത്, മുഹമ്മദ് അജ്മൽ മാസ്റ്റർ, തങ്കമ്മ സണ്ണി, ഷീജ കൈപ്രത്ത്, എ.വി. പ്രകാശൻ, വി.പി. ഷീജ, കെ.വി. സുകുമാരൻ, ടി. പവനൻ, പി.പി ബാലകൃഷ്ണൻ, ഒ.പി ഇബ്രാഹിംകുട്ടി മാസ്റ്റർ, എം.വി. ഉണ്ണികൃഷ്ണൻ, ജോൺ മുണ്ടുപാലം, രാജേഷ് മാത്യു, അബ്രഹാം ഇല്ലിക്കൽ, മാത്യു ചാണക്കാടൻ, ജോസ് മുടവനാട്, കൃഷ്ണൻ കൂലേരി, അംഗൻവാടി വർക്കർ ബിന്ദു കെ, തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18178/minister-mv-govindan-master-inaugurated-the-building-constructed-at-elamperam-for-ururtery-anganwadi)