---
title: "ബൈക്ക് വീട്ടുമതിലിൽ ഇടിച്ച് 23കാരന് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്"
english_title: "bike crashes into house wall"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/181760/bike-crashes-into-house-wall"
published_at: "2024-02-03T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bdc3d67d8b2_Untitled-2-web.jpg"
keywords: []
---

# ബൈക്ക് വീട്ടുമതിലിൽ ഇടിച്ച് 23കാരന് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

> **Lead Summary:** **പഴയങ്ങാടി: **വീട്ടുമതിലില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ചാലിലെ എബിന്‍ കെ.ജോണ്‍ ആണ് അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്. കൂടെ ബൈക്കില്‍ സഞ്ചരിച്ച സുഹൃത്തായ പൂവത്തിന്‍ ചാലിലെ ആകാശ് ഗുരുതര പരിക്കുകളോടെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

## Article Content

**പഴയങ്ങാടി: **വീട്ടുമതിലില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ചാലിലെ എബിന്‍ കെ.ജോണ്‍ ആണ് അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്. കൂടെ ബൈക്കില്‍ സഞ്ചരിച്ച സുഹൃത്തായ പൂവത്തിന്‍ ചാലിലെ ആകാശ് ഗുരുതര പരിക്കുകളോടെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടമുണ്ടായത്. ചൂട്ടാട് ഭാഗത്തുനിന്ന് മാട്ടൂല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് ബസ് സ്റ്റാന്റിന് സമീപത്തെ വളവില്‍ വീട്ടുമതിലിടിച്ച് അപകടത്തിപെട്ടത്, അപകട സ്ഥലത്ത് വെച്ച് തന്നെ എബിന്‍ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആകാശിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൂട്ടാട് ഏരിപ്രത്തെ ക്ഷേത്രത്തില്‍ തെയ്യം കണ്ട് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/181760/bike-crashes-into-house-wall)