---
title: "മത്സ്യത്തൊഴിലാളിയുടെ കൊലപാതകം: അഞ്ച് വർഷത്തിന് ശേഷം പ്രതി പിടിയിൽ"
english_title: "Fisherman's murder: Defendant arrested after five years"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18166/fishermans-murder-defendant-arrested-after-five-years"
published_at: "2021-12-28T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cb11870bff3_news card.jpg"
keywords: []
---

# മത്സ്യത്തൊഴിലാളിയുടെ കൊലപാതകം: അഞ്ച് വർഷത്തിന് ശേഷം പ്രതി പിടിയിൽ

> **Lead Summary:**  **വളപട്ടണം:** 2016 മെയ്‌ 18ന് അഴീക്കൽ ബോട്ട് ജെട്ടി യിലെ മത്സ്യത്തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ബോട്ടിൽ കൂടെ ജോലി ചെയ്ത ആൾ അഞ്ച് വർഷത്തിനുശേഷം അറസ്റ്റിൽ.

## Article Content

 **വളപട്ടണം:** 2016 മെയ്‌ 18ന് അഴീക്കൽ ബോട്ട് ജെട്ടി യിലെ മത്സ്യത്തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ബോട്ടിൽ കൂടെ ജോലി ചെയ്ത ആൾ അഞ്ച് വർഷത്തിനുശേഷം അറസ്റ്റിൽ.

കന്യാകുമാരി സ്വദേശി ബിജുവിനെ കൊലപ്പെടുത്തിയ കേസിലാണ് ആരോഗ്യത്തെ (44) വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും കന്യാകുമാരി സ്വദേശിയാണ്.

2016 മെയിൽ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ആരോഗ്യം 17ന്മ ടങ്ങിയെത്തി.

പിന്നീട് അന്ന് രാത്രി ബോട്ടിൽ  വെച്ച്  മദ്യലഹരിയിൽ വാക്തർക്കം ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. 18ന് ബിജുവിന്റെ  മൃതദേഹം പുഴയിൽ കണ്ടെത്തി.

സംശയത്തിൽ ആരോഗ്യത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും തെളിവ് കിട്ടാത്തതിനാൽ കൂടുതൽ അന്വേഷണം നടന്നില്ല.

അഞ്ചുവർഷത്തിനുശേഷം എഡിജിപിയുടെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളംകോ, എ എസ് പി. പി. പി സദാനന്ദൻ, ടി. പി പ്രേമരാജൻ,വളപട്ടണം പോലീസ് ഇൻസ്പെക്ടർ രാജേഷ് എന്നിവർ അടങ്ങുന്ന സംഘം വീണ്ടും ആരോഗ്യത്തെ ചോദ്യം ചെയ്യുകയായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് ഏതാനും തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. എസ് ഐ സതീശൻ, എ എസ് ഐ സതീശൻ, എസ് സി പി ഒ ലെവൻ, സി പി ഒ രാഗേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.    പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18166/fishermans-murder-defendant-arrested-after-five-years)