---
title: "കുടുംബ വഴക്കിനിടെ മകനെ കമ്പി പാര കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമം, വയോധികനായ പിതാവ് പിടിയിൽ"
english_title: "An elderly father has been arrested for trying to beat his son to death with a barbed wire during a family quarrel"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18162/an-elderly-father-has-been-arrested-for-trying-to-beat-his-son-to-death-with-a-barbed-wire-during-a-family-quarrel"
published_at: "2021-12-28T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cb0cdbf143e_ea55bbb5-21a4-4d9f-8df1-c073d5c01f18.jpg"
keywords: []
---

# കുടുംബ വഴക്കിനിടെ മകനെ കമ്പി പാര കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമം, വയോധികനായ പിതാവ് പിടിയിൽ

> **Lead Summary:** **ചെറുപുഴ: **കുടുംബ വഴക്കിനിടെ മകനെ കമ്പി പാര കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമം വയോധികനായ പിതാവ് പിടിയിൽ. തിരുമേനിയിലെ കുഴിമറ്റത്തിൽ ഫ്രാൻസിസിനെ യാണ് ചെറുപുഴ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എ.ബോസ് കസ്റ്റഡിയിലെടുത്തത്.

## Article Content

**ചെറുപുഴ: **കുടുംബ വഴക്കിനിടെ മകനെ കമ്പി പാര കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമം വയോധികനായ പിതാവ് പിടിയിൽ. തിരുമേനിയിലെ കുഴിമറ്റത്തിൽ ഫ്രാൻസിസിനെ യാണ് ചെറുപുഴ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എ.ബോസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ വൈകുന്നേരം 3.30 മണിയോടെയാണ് സംഭവം. മദ്യലഹരിയിൽ വീട്ടിലെത്തിയ മകൻ ജോബി(43)അമ്മയുടെ പെൻഷൻ തുക എടുക്കാൻ ശ്രമിച്ചതിനെ ചൊല്ലി അച്ഛനും മകനും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമായതോടെ മുറ്റത്തുണ്ടായിരുന്ന കമ്പി പാര കൊണ്ട് ഫ്രാൻസിസ് മകൻ്റെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

തലക്ക് അടിയേറ്റ ജോബിയെ അത്യാസന്ന നിലയിൽ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

തുടർന്ന് ജോബിയുടെ മാതാവ് എൽസമ്മ (67) യുടെ പരാതിയിൽ കൊലപാതക ശ്രമത്തിന് കേസെടുത്ത ചെറുപുഴ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ പ്രതിയെ അറസ്റ്റു ചെയ്ത് വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18162/an-elderly-father-has-been-arrested-for-trying-to-beat-his-son-to-death-with-a-barbed-wire-during-a-family-quarrel)