---
title: "പരിയാരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ട ബുള്ളറ്റ് ബൈക്ക് മോഷണം പോയി"
english_title: "The bullet bike, which was parked in the backyard near Koran Peedika, was stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18139/the-bullet-bike-which-was-parked-in-the-backyard-near-koran-peedika-was-stolen"
published_at: "2021-12-28T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61caed999219b_c61466ec-5fc7-4333-a4fc-e6c39adab048.jpg"
keywords: []
---

# പരിയാരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ട ബുള്ളറ്റ് ബൈക്ക് മോഷണം പോയി

> **Lead Summary:** **പരിയാരം :**വീട്ടിലെ കാർപോർച്ചിൽ നിർത്തിയിട്ട ബുള്ളറ്റ് ബൈക്ക് മോഷണം പോയി.

## Article Content

**പരിയാരം :**വീട്ടിലെ കാർപോർച്ചിൽ നിർത്തിയിട്ട ബുള്ളറ്റ് ബൈക്ക് മോഷണം പോയി.

കോരൻപീടികക്ക് സമീപം അംഗൻവാടിക്ക് പിറകിൽ താമസിക്കുന്ന റിട്ട. കെ.എസ്.ഇ.ബി. ജീവനക്കാരൻ നാരായണൻ്റെ മകൻ സുധീഷിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ. 59 എക്സ് 1392 നമ്പർ സ്റ്റാൻഡേർഡ് ബുള്ളറ്റ് ആണ് മോഷണം പോയത്.

ഇന്നലെ രാത്രി എട്ട് മണിയോടെ വീട്ടിലെ കാർപോർച്ചിൽ നിർത്തിയിട്ടതായിരുന്നു ഇന്ന്പുലർച്ചെ കാണാതാവുകയായിരുന്നു.തുടർന്ന് പരിയാരം പോലീസിൽ പരാതി നൽകി.

കേസെടുത്ത പോലീസ് പരിയാരം ഇൻസ്പെക്ടർ കെ.വി.ബാബുവിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18139/the-bullet-bike-which-was-parked-in-the-backyard-near-koran-peedika-was-stolen)