---
title: "വാറ്റു കേന്ദ്രം നശിപ്പിച്ച് വാറ്റുപകരണങ്ങളും ഉടമസ്ഥനില്ലാത്ത നിലയിൽ 140 ലിറ്റർ വാഷും കണ്ടെടുത്തു"
english_title: "excise raid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/181309/excise-raid"
published_at: "2024-02-01T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb817be1d5c_news-card.jpg"
keywords: []
---

# വാറ്റു കേന്ദ്രം നശിപ്പിച്ച് വാറ്റുപകരണങ്ങളും ഉടമസ്ഥനില്ലാത്ത നിലയിൽ 140 ലിറ്റർ വാഷും കണ്ടെടുത്തു

> **Lead Summary:** ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.സി. വാസുദേവ ന്റെ നേതൃത്വത്തിൽ പയ്യാവൂർ, ചന്ദനക്കാംപാറ ചാപ്പക്കടവ്, വഞ്ചിയം കോളനി, ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വഞ്ചിയം ഭാഗത്തുള്ള കുന്നിൻ ചെരുവിലെ പുറമ്പോക്ക് തോട്ടുചാൽ കേന്ദ്രികരിച്ച് താല്കാലിക ഷെഡ് ഉണ്ടാക്കി നടത്തിവന്ന വലിയ വാറ്റു കേന്ദ്രം നശിപ്പിച്ച് വാറ്റുപകരണങ്ങളും ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട ഏകദേശം 140 ലിറ്റർ വാഷ് കണ്ടെടുത്ത് അബ്കാരി കേസ്സെടുത്തു.

## Article Content

ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.സി. വാസുദേവ ന്റെ നേതൃത്വത്തിൽ പയ്യാവൂർ, ചന്ദനക്കാംപാറ ചാപ്പക്കടവ്, വഞ്ചിയം കോളനി, ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വഞ്ചിയം ഭാഗത്തുള്ള കുന്നിൻ ചെരുവിലെ പുറമ്പോക്ക് തോട്ടുചാൽ കേന്ദ്രികരിച്ച് താല്കാലിക ഷെഡ് ഉണ്ടാക്കി നടത്തിവന്ന വലിയ വാറ്റു കേന്ദ്രം നശിപ്പിച്ച് വാറ്റുപകരണങ്ങളും ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട ഏകദേശം 140 ലിറ്റർ വാഷ് കണ്ടെടുത്ത് അബ്കാരി കേസ്സെടുത്തു.

പ്രതിയെക്കുറിച്ച് അന്വേഷിച്ചു വരുന്നു. റെയ്ഡിൽ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ.പി.ആർ.സജീവ്. പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് എം.വി. പ്രദീപൻ, അബ്ദുൾ കെ. ലത്തീഫ് സിവിൽ എക്സൈസ് ഓഫീസർ പി. ഷിബു. ഡ്രൈവർ കെ.വി.പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/181309/excise-raid)