---
title: "ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കണ്ണൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കോലം കത്തിച്ചു"
english_title: "DYFI"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/181305/dyfi"
published_at: "2024-02-01T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb7ffa154b2_news-card.jpg"
keywords: []
---

# ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കണ്ണൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കോലം കത്തിച്ചു

> **Lead Summary:** **കണ്ണൂർ: **കോർപ്പറേറ്റുകളോട് 150 കോടി കോഴ വാങ്ങി കെ-റെയിൽ വിരുദ്ധ സമരം സംഘടിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ യുവജന പ്രതിഷേധമിരമ്പി. കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി കോലം കത്തിച്ചു.

## Article Content

**കണ്ണൂർ: **കോർപ്പറേറ്റുകളോട് 150 കോടി കോഴ വാങ്ങി കെ-റെയിൽ വിരുദ്ധ സമരം സംഘടിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ യുവജന പ്രതിഷേധമിരമ്പി. കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി കോലം കത്തിച്ചു.

കാൽടെക്സിൽ നിന്ന് ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സരിൻ ശശി, സംസ്ഥാന സെക്രട്ടിയേറ്റംഗം എം.വി. ഷിമ, ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സിറാജ്, പി.എം. അഖിൽ, പി.പി സിദിൻ, എം. ശ്രീരാമൻ, എം.സി രമിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/181305/dyfi)