---
title: "പാണക്കാട് പൂക്കോയ തങ്ങൾ പാലിയേറ്റീവ് ഹോം കെയർ യൂണിറ്റിന് വേണ്ടിയുള്ള ഓഫീസ് ഉദ്ഘാടനം നാളെ"
english_title: "Office inauguration for Panakkad Pookoya Thangal Palliative Home Care Unit tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18129/office-inauguration-for-panakkad-pookoya-thangal-palliative-home-care-unit-tomorrow"
published_at: "2021-12-28T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cae5062beb5_2f2a7e6d-10a7-441e-8ec7-568740d6b924.jpg"
keywords: []
---

# പാണക്കാട് പൂക്കോയ തങ്ങൾ പാലിയേറ്റീവ് ഹോം കെയർ യൂണിറ്റിന് വേണ്ടിയുള്ള ഓഫീസ് ഉദ്ഘാടനം നാളെ

> **Lead Summary:** **പന്നിയൂർ: **പന്നിയൂർ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പാണക്കാട് പൂക്കോയ തങ്ങൾ പാലിയേറ്റീവ് ഹോം കെയർ യൂണിറ്റിന് വേണ്ടി ആരംഭിക്കുന്ന ഓഫീസ് ഉൽഘാടനം 2021 ഡിസംബർ 29 ന് 3 മണിക്ക് PTH ചെയർമാൻ നാസർ പന്നിയൂരിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി നാടിന് സമർപ്പിക്കും.

## Article Content

**പന്നിയൂർ: **പന്നിയൂർ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പാണക്കാട് പൂക്കോയ തങ്ങൾ പാലിയേറ്റീവ് ഹോം കെയർ യൂണിറ്റിന് വേണ്ടി ആരംഭിക്കുന്ന ഓഫീസ് ഉൽഘാടനം 2021 ഡിസംബർ 29 ന് 3 മണിക്ക് PTH ചെയർമാൻ നാസർ പന്നിയൂരിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി നാടിന് സമർപ്പിക്കും.

പന്നിയൂർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ അഡ്വ. ഫാത്തിമ തഹ് ലിയ മുഖ്യ പ്രഭാഷണം നടത്തും.കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത വളണ്ടിയർമാരെ തളിപ്പറമ്പ മുൻസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ആദരിക്കും.

മുസ്ലിം ലീഗ് നേതാക്കളായ ആലിക്കുഞ്ഞി പന്നിയൂർ, എം.അഹമ്മദ്, ഷൗക്കത്തലി പൂമംഗലം, അഡ്വ.കെ.പി.മുജീബ് റഹ്മാൻ, നൗഷാദ് പുതുക്കണ്ടം വാർഡ് മെമ്പർ പി.ബീപാത്തു, ഇസ്മായിൽ മഴൂർ എന്നിവർ ആശംസാ പ്രസംഗം നടത്തും.ജനറൽ കൺവീനർ ടി.പി സൈദ് സ്വാഗതവും കെ.ശാദുലി നന്ദിയും പറയും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18129/office-inauguration-for-panakkad-pookoya-thangal-palliative-home-care-unit-tomorrow)