---
title: "തളിപ്പറമ്പ് താലൂക്കിലെ പട്ടയ ഭൂപ്രശ്നം: എം വി ഗോവിന്ദൻ മാസ്റ്റർ, ജില്ലാ കളക്ടർ എന്നിവർ പങ്കെടുക്കുന്ന  അവലോകനയോഗം നാളെ"
english_title: "Review meeting tomorrow with MV Govindan Master and District Collector"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18124/review-meeting-tomorrow-with-mv-govindan-master-and-district-collector"
published_at: "2021-12-28T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cae06e0631b_67cc4be4-a6ab-451e-87be-5496f9d24581.jpg"
keywords: []
---

# തളിപ്പറമ്പ് താലൂക്കിലെ പട്ടയ ഭൂപ്രശ്നം: എം വി ഗോവിന്ദൻ മാസ്റ്റർ, ജില്ലാ കളക്ടർ എന്നിവർ പങ്കെടുക്കുന്ന  അവലോകനയോഗം നാളെ

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പ താലൂക്കിലെ വിവിധ പട്ടയ-ഭൂ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ എക്സ്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്തുകൊണ്ട് ഡിസംബർ 29ന് ബുധനാഴ്ച്ച 10.30 ന് തളിപ്പറമ്പ താലൂക്ക് കോൺഫറൻസ് ഹാളിൽ യോഗം ചേരും.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പ താലൂക്കിലെ വിവിധ പട്ടയ-ഭൂ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ എക്സ്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്തുകൊണ്ട് ഡിസംബർ 29ന് ബുധനാഴ്ച്ച 10.30 ന് തളിപ്പറമ്പ താലൂക്ക് കോൺഫറൻസ് ഹാളിൽ യോഗം ചേരും.

യോഗത്തിൽ കണ്ണൂർ ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖർ ഐഎഎസ് പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡന്റുമാർ, വില്ലേജ് ഓഫീസർമാർ ,ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കണം.

പട്ടയ പ്രശ്നങ്ങളുടെ സമഗ്ര പട്ടിക തയ്യാറാക്കുന്നതിനും, നിലവിലുള്ള ഭൂമി പതിവ് ചട്ട പ്രകാരം പട്ടയം നൽകാൻ കഴിയാത്തതും എന്നാൽ സ്വന്തമായി ഭൂമിയില്ലാത്ത പാവപ്പെട്ട ജനവിഭാഗങ്ങളുടെ പട്ടയ പ്രശ്നം സംബന്ധിച്ച വിവരശേഖരണവും അത് പരിഹരിക്കുന്നതിനുള്ള നടപടികളുമാണ് പ്രധാനമായും യോഗത്തിൽ ചർച്ച ചെയ്യുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18124/review-meeting-tomorrow-with-mv-govindan-master-and-district-collector)