---
title: "ചെങ്കല്ലിൻ്റെ ഭീമമായ വിലവർദ്ധനവ് അംഗീകരിക്കില്ലെന്ന് യൂത്ത് ലീഗ് കുറുമാത്തൂർ പഞ്ചായത്ത് കമ്മറ്റി"
english_title: "Youth League Kurumathoor Panchayat Committee will not accept huge price hike of red stone"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18122/youth-league-kurumathoor-panchayat-committee-will-not-accept-huge-price-hike-of-red-stone"
published_at: "2021-12-28T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cade61a89d4_chenkll.jpg"
keywords: []
---

# ചെങ്കല്ലിൻ്റെ ഭീമമായ വിലവർദ്ധനവ് അംഗീകരിക്കില്ലെന്ന് യൂത്ത് ലീഗ് കുറുമാത്തൂർ പഞ്ചായത്ത് കമ്മറ്റി

> **Lead Summary:** **കുറുമാത്തൂർ: **ചെങ്കല്ലിൻ്റെ ഭീമമായ വിലവർദ്ധനവ് അംഗീകരിക്കില്ലെന്ന് യൂത്ത് ലീഗ് കുറുമാത്തൂർ പഞ്ചായത്ത് കമ്മറ്റി. നിലവിൽ പൊക്കുണ്ട്, കുറുമാത്തൂർ ,ചൊറുക്കളയിൽ 30,31 രൂപക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ചെങ്കല്ല് പുതിയ ലിസ്റ്റ് പ്രകാരം 38 രൂപയാണ് പ്രസിദ്ധീകരിച്ചത് ഒരു കല്ലിന് 8 രൂപ യുടെ വർദ്ധനവാണ് ഉണ്ടായത്.

## Article Content

**കുറുമാത്തൂർ: **ചെങ്കല്ലിൻ്റെ ഭീമമായ വിലവർദ്ധനവ് അംഗീകരിക്കില്ലെന്ന് യൂത്ത് ലീഗ് കുറുമാത്തൂർ പഞ്ചായത്ത് കമ്മറ്റി. നിലവിൽ പൊക്കുണ്ട്, കുറുമാത്തൂർ ,ചൊറുക്കളയിൽ 30,31 രൂപക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ചെങ്കല്ല് പുതിയ ലിസ്റ്റ് പ്രകാരം 38 രൂപയാണ് പ്രസിദ്ധീകരിച്ചത് ഒരു കല്ലിന് 8 രൂപ യുടെ വർദ്ധനവാണ് ഉണ്ടായത്.

തളിപ്പറമ്പിൽ 33 രൂപക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കല്ല് ഇപ്പോൾ ലിസ്റ്റ് പ്രകാരം 40 രൂപയാണ് പ്രസിദ്ധീകരിച്ചത്. ഇത് സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ചിടത്തോളം വീടെന്ന സ്വപ്നങ്ങൾക്ക് ഏറെ പ്രയാസമാകുന്ന കാര്യമാണ്. ഇത് ഒരിക്കലും അംഗീകരിക്കാൻ യൂത്ത് ലീഗ് തയ്യാറല്ല.

തൊഴിലാളികളുടെ കൂലി വർദ്ധനവുമായി ബന്ധപ്പെട്ട് നിലവിൽ കല്ലിന് പണയിൽ 2 രൂപയും വാഹനത്തിന് 1 രൂപയുമാണ് കണ്ണൂർ ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന മീറ്റിങ്ങിൽ ധാരണയായത്. എന്നാൽ തോന്നിയ പോലെ വില വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും അധികൃതർ പിൻമാറിയെ മതിയാവൂ.

ഇല്ലെങ്കിൽ പൊതുജനങ്ങളെ അണിനിരത്തി വണ്ടി തടയൽ അടക്കമുള്ള സമര പരുപാടിയുമായി യൂത്ത് ലീഗ് മുന്നോട്ട് പോകാൻ ഇന്നലെ ചേർന്ന യൂത്ത് ലീഗ് കൂറുമാത്തൂർ പഞ്ചായത്ത് ഭാരവാഹി യോഗം തീരുമാനിച്ചു.

സയ്യീദ് പന്നിയൂരിന്റെ അദ്ധ്യക്ഷതയിൽ യൂത്ത്ലീഗ് മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം യോഗം ഉദ്ഘാടനം ചെയ്തു. ഇസ്മയിൽ മഴൂർ സ്വാഗതം പറഞ്ഞു അനസ് മുയ്യം, ആരിഫ് എൽ.പി, ഉമ്മർ താനിക്കുന്ന് ,ജാബിർ പൂവ്വം , ഷക്കീർ ചൊറുക്കള , മുഹ്സിൻ പൊക്കുണ്ട് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18122/youth-league-kurumathoor-panchayat-committee-will-not-accept-huge-price-hike-of-red-stone)