---
title: "മയ്യിൽ - കാട്ടാമ്പള്ളി - കണ്ണൂർ റൂട്ടിലെ ബസ് സമരം പിൻവലിച്ചു"
english_title: "Bus strike on Mayil - Kattampally - Kannur "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/181203/bus-strike-on-mayil-kattampally-kannur"
published_at: "2024-02-01T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb4430f2a28_Untitled-2-web.jpg"
keywords: []
---

# മയ്യിൽ - കാട്ടാമ്പള്ളി - കണ്ണൂർ റൂട്ടിലെ ബസ് സമരം പിൻവലിച്ചു

> **Lead Summary:** **മയ്യിൽ:** മയ്യിൽ - കാട്ടാമ്പള്ളി - കണ്ണൂർ റൂട്ടിലെ ബസ് സമരം പിൻവലിച്ചു. മയ്യിൽ പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഇതോടെ ബസുകൾ സാധാരണ നിലയിൽ സർവീസ് നടത്തും.

## Article Content

**മയ്യിൽ:** മയ്യിൽ - കാട്ടാമ്പള്ളി - കണ്ണൂർ റൂട്ടിലെ ബസ് സമരം പിൻവലിച്ചു. മയ്യിൽ പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഇതോടെ ബസുകൾ സാധാരണ നിലയിൽ സർവീസ് നടത്തും.

മയ്യിൽ സ്റ്റേഷൻ എസ് എച്ച് ഒ സുമിത്, എസ് ഐ പ്രതീഷ്, പ്രശോഭ്, ബസ് ഉടമകൾ, തൊഴിലാളികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബസ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാനും ചർച്ചയിൽ തീരുമാനമായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/181203/bus-strike-on-mayil-kattampally-kannur)