---
title: "മയ്യിൽ-കണ്ണൂർ റൂട്ടിലെ ബസ് പണിമുടക്ക് അനിശ്ചിതകാല സമരത്തിലേക്ക്"
english_title: "bus strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/181127/bus-strike"
published_at: "2024-02-01T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb188e57bd0_Untitled-2-web.jpg"
keywords: []
---

# മയ്യിൽ-കണ്ണൂർ റൂട്ടിലെ ബസ് പണിമുടക്ക് അനിശ്ചിതകാല സമരത്തിലേക്ക്

> **Lead Summary:** **മയ്യിൽ: **ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ച് ബസ് ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്ക് അനിശ്ചിതകാല സമരത്തിലേക്ക്. കുറ്റ്യാട്ടൂർ- മയ്യിൽ- കണ്ണൂർ ആസ്‌പത്രി റൂട്ടിലോടുന്ന പാർവതി ബസിലെ ജീവനക്കാരെയാണ് യാത്രക്കാരുമായി പോകുന്നതിനിടെ നാറാത്ത് കാക്കതുരുത്തിക്ക് സമീപം ഒരുസംഘം തടഞ്ഞുനിർത്തി മർദിച്ചത്.

## Article Content

**മയ്യിൽ: **ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ച് ബസ് ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്ക് അനിശ്ചിതകാല സമരത്തിലേക്ക്. കുറ്റ്യാട്ടൂർ- മയ്യിൽ- കണ്ണൂർ ആസ്‌പത്രി റൂട്ടിലോടുന്ന പാർവതി ബസിലെ ജീവനക്കാരെയാണ് യാത്രക്കാരുമായി പോകുന്നതിനിടെ നാറാത്ത് കാക്കതുരുത്തിക്ക് സമീപം ഒരുസംഘം തടഞ്ഞുനിർത്തി മർദിച്ചത്.

കഴിഞ്ഞദിവസം കാട്ടാമ്പള്ളി കുന്നിൽ സ്‌കൂട്ടറിൽ പോയ കാക്കത്തുരുത്തിയിലെ രണ്ട് യുവാക്കൾക്ക് ബസ് അരിക് നൽകിയില്ലെന്നാരോപിച്ചാണ് 60-ലധികം പേരുടെ സംഘം ബസിൽ ഇരച്ചുകയറി അക്രമിച്ചത്. പരിക്കേറ്റ ബസ് ജീവനക്കാരായ എസ്. നിധീഷ്, ടി.കെ. നിധീഷ് എന്നിവർ മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി. മയ്യിൽ-കാട്ടാമ്പള്ളി-കണ്ണൂർ ആസ്പത്രി റൂട്ടിലെ അമ്പതിലധികം ബസുകളാണ് സംഭവത്തെത്തുടർന്ന് ബുധനാഴ നിരത്തിലിറക്കാതെ ജീവനക്കാർ പ്രതിഷേധിച്ചത്.

മയ്യിൽ പോലീസിൽ നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരേ കേസെടുത്തു. ജീവനക്കാരെ മർദിച്ചവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുന്നതുവരെ സമരം തുടരാനാണ് ജീവനക്കാരുടെ തീരുമാനം. മയ്യിലിൽനിന്ന് കണ്ണാടിപ്പറമ്പ്, മലപ്പട്ടം, പറശ്ശിനിക്കടവ്, കാഞ്ഞിരോട്, ചെക്കിക്കുളം ഭാഗങ്ങളിലേക്ക് പോകുന്ന ബസ് ജീവനക്കാരും വ്യാഴാഴ്ച പണിമുടക്കിൽ പങ്കുചേരുമെന്ന് തൊഴിലാളികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/181127/bus-strike)