---
title: "ചരിത്ര പ്രസിദ്ധമായ തിരുവട്ടൂർ മഖാം ശരീഫിലെ ഉറൂസ് മുബാറകിന് തുടക്കമായി"
english_title: "thiruvattoor makham uroos"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/181001/thiruvattoor-makham-uroos"
published_at: "2024-01-31T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba29c86ac7f_news-card.jpg"
keywords: []
---

# ചരിത്ര പ്രസിദ്ധമായ തിരുവട്ടൂർ മഖാം ശരീഫിലെ ഉറൂസ് മുബാറകിന് തുടക്കമായി

> **Lead Summary:** ജനുവരി 31 മുതൽ ഫെബ്രുവരി നാലു വരെ നടക്കുന്ന ചരിത്ര പ്രസിദ്ധമായ തിരുവട്ടൂർ മഖാം ശരീഫിലെ ഉറൂസ് മുബാറകിന് തുടക്കമായി. ഉപദേശക സമിതി ചെയർമാൻ ടി സി അബ്ദുൽ ഖാദിർ പതാക ഉയർത്തി. ഇന്ന് രാത്രി 7.30 ന് തിരുവട്ടൂർ മഹല്ല് ഖത്വീബ് സി ഇ റാശിദ് ദാരിമി വാളാട് ഉൽഘാടനം ചെയ്യും. തുടർന്ന് അബൂ ത്വാഹിർ ഫൈസി ചുങ്കത്തറ പ്രഭാഷണം നടത്തും. 

## Article Content

ജനുവരി 31 മുതൽ ഫെബ്രുവരി നാലു വരെ നടക്കുന്ന ചരിത്ര പ്രസിദ്ധമായ തിരുവട്ടൂർ മഖാം ശരീഫിലെ ഉറൂസ് മുബാറകിന് തുടക്കമായി. ഉപദേശക സമിതി ചെയർമാൻ ടി സി അബ്ദുൽ ഖാദിർ പതാക ഉയർത്തി. ഇന്ന് രാത്രി 7.30 ന് തിരുവട്ടൂർ മഹല്ല് ഖത്വീബ് സി ഇ റാശിദ് ദാരിമി വാളാട് ഉൽഘാടനം ചെയ്യും. തുടർന്ന് അബൂ ത്വാഹിർ ഫൈസി ചുങ്കത്തറ പ്രഭാഷണം നടത്തും. 

ഫെബ്രുവരി 3 ശനിയാഴ്ച മാഷപ്പ് മത്സരം, രാത്രി 7.30ന്  ഉസ്താത്‌ യഹിയ ബാഖവി പുഴക്കരയുടെ പ്രഭാഷണം ഉണ്ടായിരിക്കും. ഫെബ്രുവരി 4 ഞായറാഴ്ച അസർ നിസ്കാര ശേഷം മൗലിദ് പാരായണം, 7.30ന് പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ സ്വലാത്ത് മജ്ലിസും കൂട്ടപ്രാർത്ഥനയും ഉണ്ടായിരിക്കും. 10 മണിക്ക് അന്നദാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/181001/thiruvattoor-makham-uroos)