---
title: "ആന്തൂർ നഗരസഭാ പരിധിയിൽപ്പെട്ട ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങളും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു"
english_title: "Stale food and banned plastic products were seized from hotels under the Antur municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18097/stale-food-and-banned-plastic-products-were-seized-from-hotels-under-the-antur-municipality"
published_at: "2021-12-28T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cab9fadd17e_Untitled-2 web.jpg"
keywords: []
---

# ആന്തൂർ നഗരസഭാ പരിധിയിൽപ്പെട്ട ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങളും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു

> **Lead Summary:** **ധർമശാല: **ആന്തൂർ നഗരസഭ പരിധിയിൽപ്പെട്ട ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണങ്ങളും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി.

## Article Content

**ധർമശാല: **ആന്തൂർ നഗരസഭ പരിധിയിൽപ്പെട്ട ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണങ്ങളും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി.

ഇന്ന് രാവിലെ 7 മണിക്ക് നടത്തിയ മിന്നൽ പരിശോധനയിലാണ് പിടികൂടിയത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് കല്യാശ്ശേരി സി എച്ച് സി യിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ ഒരു മിന്നൽ പരിശോധന നടത്തിയതെന്ന് ഹെൽത്ത്‌ ഇൻസ്പെക്ടർ അറിയിച്ചു.

റസ്റ്റോറന്റുകളിലും കള്ളുഷാപ്പുകളിലുമാണ് പരിശോധന ഉണ്ടായത്. ധർമ്മശാല, ബക്കളം പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് എന്നിവിടങ്ങളിലാണ് പരിശോധന ഉണ്ടായത്. ഇവിടങ്ങളിൽ നിന്നുമാണ് പഴകിയ ഭക്ഷണങ്ങളും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും ഡിസ്പോസൽ പ്ലേറ്റുകളും മറ്റും കണ്ടെടുത്തത്.

ഫ്രീസറിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതാണ് ഭക്ഷണം കേടായതിന്റെ കാരണമെന്ന് ഹെൽത്ത്‌ ഇൻസ്‌പെക്ടർ പറഞ്ഞു. അത് പ്രവർത്തനക്ഷമമാക്കാൻ ഉള്ള നിർദ്ദേശങ്ങളും ഹോട്ടലുകൾക്ക് നൽകി.

ആന്തൂർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണൻ പി പി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപ് കുമാർ, അജിത.കെ വി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18097/stale-food-and-banned-plastic-products-were-seized-from-hotels-under-the-antur-municipality)