---
title: "മയ്യിൽ - കണ്ണൂർ ആസ്പത്രി റൂട്ടിൽ ഇന്ന് ബസ് പണിമുടക്ക്"
english_title: "bus strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/180858/bus-strike"
published_at: "2024-01-31T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9c39bdd871_Untitled-2-web.jpg"
keywords: []
---

# മയ്യിൽ - കണ്ണൂർ ആസ്പത്രി റൂട്ടിൽ ഇന്ന് ബസ് പണിമുടക്ക്

> **Lead Summary:** **മയ്യിൽ: **കാക്കത്തുരുത്തിയിൽ വച്ച് ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് കണ്ണൂർ ആശുപത്രി - മയ്യിൽ റൂട്ടിൽ ബുധനാഴ്‌ച ഇന്ന് ബസ് പണിമുടക്ക്. കണ്ണൂർ- കുറ്റ്യാട്ടൂർ റൂട്ടിൽ ഓടുന്ന പാർവ്വതി ബസ്സിലെ ഡ്രൈവർ നിധീഷ് എസ് , ക്ലീനർ നിവേദ് ടി കെ എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

**മയ്യിൽ: **കാക്കത്തുരുത്തിയിൽ വച്ച് ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് കണ്ണൂർ ആശുപത്രി - മയ്യിൽ റൂട്ടിൽ ബുധനാഴ്‌ച ഇന്ന് ബസ് പണിമുടക്ക്. കണ്ണൂർ- കുറ്റ്യാട്ടൂർ റൂട്ടിൽ ഓടുന്ന പാർവ്വതി ബസ്സിലെ ഡ്രൈവർ നിധീഷ് എസ് , ക്ലീനർ നിവേദ് ടി കെ എന്നിവർക്കാണ് പരിക്കേറ്റത്.

ചൊവ്വാഴ്‌ച രാവിലെ കാട്ടമ്പള്ളിയിൽ ഭാഗത്ത് വച്ച് സ്കൂട്ടറിന് അരിക് നൽകിയില്ലെന്ന് ആരോപിച്ചാണ് മർദ്ദനം. രാത്രി എട്ടിനാണ് സംഭവം. മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യുന്നത് വരെ കണ്ണൂർ ആശുപത്രി- മയ്യിൽ റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തി പ്രതിഷേധിക്കുമെന്ന് ജീവനക്കാർ അറിയിച്ചു. സംഭവത്തിൽ മയ്യിൽ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/180858/bus-strike)