---
title: "വാട്ടർ അതോറിറ്റിക്കെതിരെ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ അനാസ്ഥ വെടിയണം: തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ്"
english_title: "Taliparamba Municipal Muslim Youth League"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18076/taliparamba-municipal-muslim-youth-league"
published_at: "2021-12-28T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ca9b4da3704_news card.jpg"
keywords: []
---

# വാട്ടർ അതോറിറ്റിക്കെതിരെ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ അനാസ്ഥ വെടിയണം: തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ്

> **Lead Summary:** **തളിപ്പറമ്പ : ** തളിപ്പറമ്പിൽ നിരന്തരം വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങളുടെ ഇടയിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വാട്ടർ അതോറിറ്റി അധികൃതർ കാര്യക്ഷ്‌മമായ പ്രവർത്തനവും ഉത്തരവാദിത്തോടെയുള്ള പെരുമാറ്റവും കാഴ്ച വെക്കണമെന്നും നിലവിൽ തുടർന്നുകൊണ്ടിരിക്കുന്ന അനാസ്ഥ വെടിയണമെന്നും തളിപ്പറമ്പ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് ആവിശ്യപെട്ടു.

## Article Content

**തളിപ്പറമ്പ : ** തളിപ്പറമ്പിൽ നിരന്തരം വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങളുടെ ഇടയിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വാട്ടർ അതോറിറ്റി അധികൃതർ കാര്യക്ഷ്‌മമായ പ്രവർത്തനവും ഉത്തരവാദിത്തോടെയുള്ള പെരുമാറ്റവും കാഴ്ച വെക്കണമെന്നും നിലവിൽ തുടർന്നുകൊണ്ടിരിക്കുന്ന അനാസ്ഥ വെടിയണമെന്നും തളിപ്പറമ്പ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് ആവിശ്യപെട്ടു.

തളിപ്പറമ്പ മുനിസിപ്പാലിറ്റിക്കകത്തുള്ള നിരവധി സ്ഥലങ്ങളിൽ പൈപ്പ് ലൈൻ പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകുന്നത് നിരന്തരം പരാതിക്ക് വഴിവെക്കുന്ന ഒന്നാണ് ഇതിന് വാട്ടർ അതോറിറ്റി അധികാരികൾ പറയുന്ന ന്യായീകരണം തൊഴിലാളികളുടെ കുറവ് കാരണമാണ് എന്നാണ്.

കൂടുതൽ തൊഴിലാളികളെ വെച്ച് ലീക്ക് അടച്ചുകൊണ്ട് ഇത് പരിഹരിച്ചേ മതിയാകൂ.അത്പോലെ ആടിക്കുംപാറക്ക് സ്ഥിതി ചെയ്യുന്ന വാട്ടർ ടാങ്ക് പരിസര വാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലകൊള്ളുകയാണ്, കുറച്ച് ദിവസം മുൻപ് അമോണിയം ചോർന്നു,  ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല

, ഇന്നലെ ജീവനകാരന്റെ അശ്രദ്ധ കാരണം വെള്ളം കുത്തിയൊലിച്ചു വീടുകളിലേക്കും റോഡിലും ചെളിവെള്ളം കയറി.ഇത്തരം സംഭവങ്ങൾ തുടന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ അധികാരികൾ അനാസ്ഥ വെടിഞ്ഞുകൊണ്ട് അടിയന്തിരമായി പരിഹാരം കാണാൻ കൂട്ടാകിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18076/taliparamba-municipal-muslim-youth-league)