---
title: " മുസ്‌ലിം ലീഗ് ദേശരക്ഷാ യാത്രക്ക് തളിപ്പറമ്പിൽ ഉജ്ജ്വല സ്വീകരണം"
english_title: "Muslim League desaraksha yatra received in Thaliparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/180655/muslim-league-desaraksha-yatra-received-in-thaliparamb"
published_at: "2024-01-30T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8990610548_news-card.jpg"
keywords: []
---

#  മുസ്‌ലിം ലീഗ് ദേശരക്ഷാ യാത്രക്ക് തളിപ്പറമ്പിൽ ഉജ്ജ്വല സ്വീകരണം

> **Lead Summary:** **തളിപ്പറമ്പ് :** മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ : അബ്ദുൽ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്രയുടെ തളിപ്പറമ്പ് മണ്ഡലം പര്യടനം പൂർത്തിയാക്കി.സമാപന പൊതുസമ്മേളനം ടൗൺ സ്ക്വയറിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.മുസ്‌ലിം ലീഗ് മുൻസിപ്പൽ പ്രസിഡന്റ് കെ. വി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.കെപിസിസി അംഗം വി. പി അബ്ദുൽ റഷീദ് അതിഥിയായി.അഡ്വ കെ. എ ലത്തിഫ്, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂർ, സിദ്ധീഖലി രാങ്ങാട്ടൂർ,ഷബീർ എടയന്നൂർ,മിസ്ഹബ് കീഴരിയൂർ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ് :** മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ : അബ്ദുൽ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്രയുടെ തളിപ്പറമ്പ് മണ്ഡലം പര്യടനം പൂർത്തിയാക്കി.സമാപന പൊതുസമ്മേളനം ടൗൺ സ്ക്വയറിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.മുസ്‌ലിം ലീഗ് മുൻസിപ്പൽ പ്രസിഡന്റ് കെ. വി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.കെപിസിസി അംഗം വി. പി അബ്ദുൽ റഷീദ് അതിഥിയായി.അഡ്വ കെ. എ ലത്തിഫ്, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂർ, സിദ്ധീഖലി രാങ്ങാട്ടൂർ,ഷബീർ എടയന്നൂർ,മിസ്ഹബ് കീഴരിയൂർ സംസാരിച്ചു.

മുസ്‌ലിം ലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി കെ. മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു. മണ്ഡലം ജന സെക്രട്ടറി കൊടിപൊയിൽ മുസ്തഫ ജാഥാംഗങ്ങളെ പരിചയപ്പെടുത്തി. ജാഥാ നായകൻ അബ്ദുൽ കരീം ചേലേരി മറുപടി പ്രസംഗം നടത്തി.രാവിലെ ചൂളിയാട് നിന്ന് തുടങ്ങിയ യാത്ര മയ്യിൽ ടൗൺ, ചെറുവത്തലമൊട്ട, ചേലേരിമുക്ക്, ബക്കളം, പൊക്കുണ്ട്, ചപ്പാരപ്പടവ്, സി പൊയിൽ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ് തളിപ്പറമ്പിൽ സമാപിച്ചത്.

ജാഥയെ ആടിക്കുംപാറയിൽ നിന്നും ഇരുചക്ര വാഹനങ്ങളുടേയും ബാന്റ് വാദ്യങ്ങളുടേയും അകമ്പടിയോടെ സയ്യിദ് നഗർ - മന്ന - കപ്പാലം മെയിൽ റോഡ് വഴി ടൗൺ സ്ക്വയറിലേക്ക് ആനയിച്ചു.മുൻസിപ്പൽ പ്രസിഡന്റ് കെ.വി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു.കെ. പി ലുഖ്മാൻ,സിദ്ധീഖ് ഗാന്ധി,സയ്യിദ് തങ്ങൾ,പി. പി ഇസ്മായിൽ, എം.. വി ഫാസിൽ,എൻ. അബു പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/180655/muslim-league-desaraksha-yatra-received-in-thaliparamb)