---
title: "രാജ്യത്ത് ഏക സിവിൽ കോ‍ഡ് വരുമെന്ന് സുരേഷ് ഗോപി"
english_title: "Suresh Gopi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/180652/suresh-gopi"
published_at: "2024-01-30T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b897e32832a_Untitled-2-web.jpg"
keywords: []
---

# രാജ്യത്ത് ഏക സിവിൽ കോ‍ഡ് വരുമെന്ന് സുരേഷ് ഗോപി

> **Lead Summary:** **കണ്ണൂർ: **രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിൽ വരുമെന്ന് സുരേഷ് ഗോപി. എൻ.‍‍ഡി.എ. ചെയർമാൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സിവിൽ കോഡ് വിഷയം അടുത്ത തിരഞ്ഞെടുപ്പ് വാഗ്ദാനമായി വരുമെങ്കിൽ നടപ്പാക്കും.

## Article Content

**കണ്ണൂർ: **രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിൽ വരുമെന്ന് സുരേഷ് ഗോപി. എൻ.‍‍ഡി.എ. ചെയർമാൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സിവിൽ കോഡ് വിഷയം അടുത്ത തിരഞ്ഞെടുപ്പ് വാഗ്ദാനമായി വരുമെങ്കിൽ നടപ്പാക്കും.

പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാകില്ല. ഇത് കെ-റെയിൽ വരുമെന്ന് പറയുന്നതുപോലെ ആകില്ല. അത്‌ സംഭവിച്ചിരിക്കും. ആരും കരുതേണ്ട ഏക സിവിൽ കോഡ് ഏതെങ്കിലും ഒരു വിഭാഗത്തെ വിഷമിപ്പിക്കുന്ന സംവിധാനമാണെന്ന്. ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്നത് ആ വിഭാഗം തന്നെയായിരിക്കുമെന്ന് കണ്ണൂരിന്റെ മണ്ണിൽ നിന്ന് പറയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/180652/suresh-gopi)