---
title: "കടമ്പേരിയിലെ സി.എച്ച്. രാധാകൃഷ്ണൻ നിര്യാതനായി"
english_title: "Radhakrishnan passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/180644/radhakrishnan-passed-away"
published_at: "2024-01-30T11:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8933ba33f8_Untitled-2-web.jpg"
keywords: []
---

# കടമ്പേരിയിലെ സി.എച്ച്. രാധാകൃഷ്ണൻ നിര്യാതനായി

> **Lead Summary:** മുംബൈ കല്യാണിൽ ഫാബ്രിക്കേഷൻ ജോലി ചെയ്തുവരികയായിരുന്ന രാധാകൃഷ്ണനെ പക്ഷാഘാതത്തെത്തുടർന്ന് ' ജനുവരി 13 - ന് കല്യാണിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അബോധാവസ്ഥയിൽ തുടർന്ന അദ്ദേഹത്തെ മൂന്ന് ദിവസം മുമ്പാണ് കണ്ണൂർ ജില്ലാ ആസ്പത്രിയിലേക്ക് കൊണ്ടുവന്നത്.

## Article Content

മുംബൈ കല്യാണിൽ ഫാബ്രിക്കേഷൻ ജോലി ചെയ്തുവരികയായിരുന്ന രാധാകൃഷ്ണനെ പക്ഷാഘാതത്തെത്തുടർന്ന് ' ജനുവരി 13 - ന് കല്യാണിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അബോധാവസ്ഥയിൽ തുടർന്ന അദ്ദേഹത്തെ മൂന്ന് ദിവസം മുമ്പാണ് കണ്ണൂർ ജില്ലാ ആസ്പത്രിയിലേക്ക് കൊണ്ടുവന്നത്.

കടമ്പേരിയിലെ പരേതരായ കെ.പി. കുഞ്ഞിരാമൻ നമ്പ്യാരുടെയും (റിട്ട. എയർഫോഴ്സ്) മഞ്ഞേരി ചോയിച്ചേരി കാർത്ത്യായനി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: സി.എച്ച്. തമ്പാൻ (മഴൂർ), രമേശൻ (മുംബൈ), ഉഷ (മട്ടന്നൂർ), പരേതനായ മധുസൂദനൻ (മയ്യിൽ). ആസ്പത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയ്ക്ക് മുമ്പ് പയ്യാമ്പലത്ത് സംസ്കാരം നടത്തും. കൃത്യസമയം പിന്നീടറിയിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/180644/radhakrishnan-passed-away)