---
title: "കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം: രണ്ട് പേർക്കെതിരെ കേസ്"
english_title: "Case against two"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/180608/case-against-two"
published_at: "2024-01-30T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b87faf84fc1_Untitled-2_web.jpg"
keywords: []
---

# കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം: രണ്ട് പേർക്കെതിരെ കേസ്

> **Lead Summary:** കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം: രണ്ട് പേർക്കെതിരെ കേസ്. കണിച്ചാർ മണത്തണ സ്വദേശിയായ സുബിൻ മനോഹരന്റെ പരാതിയിൽ നൗഷാദ്, ജസീല എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം: രണ്ട് പേർക്കെതിരെ കേസ്. കണിച്ചാർ മണത്തണ സ്വദേശിയായ സുബിൻ മനോഹരന്റെ പരാതിയിൽ നൗഷാദ്, ജസീല എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

സുബിൻ പുതുതായി ആരംഭിക്കാൻ പോകുന്ന ചിറവ ക്കുള്ള ജ്വല്ലറിക്ക് മുൻവശം വെച്ച് ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയതി ഇരുവരും ചേർന്ന് സുബിനെ തടഞ്ഞുനിർത്തി അടിക്കുകയും ചവിട്ടുകയും കത്തികൊണ്ട് കഴുത്തിനു മുറിവേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. കടം വാങ്ങിയ തുക തിരികെ നൽകാത്തതിനുള്ള വിരോധമാണ് സംഭവത്തിന്‌ കാരണമെന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/180608/case-against-two)