---
title: "സ്കൂട്ടറിൽ കടത്തുകയായിരുന്നു 36 കുപ്പി വിദേശമദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി"
english_title: "The young man was caught by the excise "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/180528/the-young-man-was-caught-by-the-excise"
published_at: "2024-01-29T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7bfdc313b2_news-card.jpg"
keywords: []
---

# സ്കൂട്ടറിൽ കടത്തുകയായിരുന്നു 36 കുപ്പി വിദേശമദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 36 കുപ്പി വിദേശമദ്യവുമായി തളിപ്പറമ്പ് ആന്തൂർ മേൽ തളി മഹാദേവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തറമ്മൽ വീട്ടിൽ രത്നാകരൻ.ടി എന്നയാളെ തളിപ്പറമ്പ് എക്‌സൈസ് ഇൻസ്പെക്ടർ വിപിൻ കുമാർ.വി അറസ്റ്റ് ചെയ്ത് കേസെടുത്തു.

## Article Content

തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 36 കുപ്പി വിദേശമദ്യവുമായി തളിപ്പറമ്പ് ആന്തൂർ മേൽ തളി മഹാദേവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തറമ്മൽ വീട്ടിൽ രത്നാകരൻ.ടി എന്നയാളെ തളിപ്പറമ്പ് എക്‌സൈസ് ഇൻസ്പെക്ടർ വിപിൻ കുമാർ.വി അറസ്റ്റ് ചെയ്ത് കേസെടുത്തു.

മാങ്ങാട്, ധർമ്മശാല, പറശ്ശിനിക്കടവ് ഭാഗത്തെ മദ്യവിൽപന സംലത്തിലെ പ്രധാനിയായ ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു .മദ്യം കടത്താൻ ഉപയോഗിച്ച KL 59. S.7188 നമ്പർ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.

അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജീവൻ പച്ചക്കൂട്ടത്തിൽ പ്രിവന്റീവ് ഓഫീസർ കെ.രാജേഷ്, (പ്രിവന്റീവ് ഓഫസർ ഗ്രേഡ്) മനോഹരൻ പി. പി ,ഉല്ലാസ് ജോസ് സിവിൽ എക്സൈസ് ഓഫീസർ റെനിൽ കൃഷ്ണൻ.പി.പി, വനിത സിവിൽ എക്സൈസ് ഓഫീസർ അനു.എം.പി , എക്സൈസ് ഡ്രൈവർ അനിൽ കുമാർ സി.വി എന്നി വരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത് .പ്രതിയെ തളിപ്പറമ്പ JFCM കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു, മുൻപ് മദ്യം കടത്തിയ കേസിലും ഇയാൾ പ്രതിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/180528/the-young-man-was-caught-by-the-excise)