---
title: "മഞ്ഞില്‍ കുളിച്ച് മൂന്നാര്‍; താപനില പൂജ്യത്തിന് താഴെ"
english_title: "The temperature is below zero"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/180428/the-temperature-is-below-zero"
published_at: "2024-01-29T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7728611dca_Untitled-2-web.jpg"
keywords: []
---

# മഞ്ഞില്‍ കുളിച്ച് മൂന്നാര്‍; താപനില പൂജ്യത്തിന് താഴെ

> **Lead Summary:** **ഇടുക്കി: **മൂന്നാറില്‍ അതിശൈത്യം. ഈ വര്‍ഷം ആദ്യമായി താപനില പൂജ്യത്തിന് താഴെ എത്തി. ഇന്ന് പുലര്‍ച്ചെയാണ് താപനില പൂജ്യത്തിന് താഴെ എത്തിയത്. ഗുണ്ടുമല, കടുകുമുടി, ദേവികളും മേഖലയിലാണ് അതിശൈത്യം അനുഭവപ്പെട്ടത്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, നടയാര്‍ എന്നിവിടങ്ങളില്‍ നാല് ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്.

## Article Content

**ഇടുക്കി: **മൂന്നാറില്‍ അതിശൈത്യം. ഈ വര്‍ഷം ആദ്യമായി താപനില പൂജ്യത്തിന് താഴെ എത്തി. ഇന്ന് പുലര്‍ച്ചെയാണ് താപനില പൂജ്യത്തിന് താഴെ എത്തിയത്. ഗുണ്ടുമല, കടുകുമുടി, ദേവികളും മേഖലയിലാണ് അതിശൈത്യം അനുഭവപ്പെട്ടത്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, നടയാര്‍ എന്നിവിടങ്ങളില്‍ നാല് ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്.

ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, എല്ലപ്പെട്ടി, ചൊക്കനാട് എന്നിവിടങ്ങളില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. മൂന്നാറില്‍ സാധാരണയായി ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ആണ് അതിശൈത്യം എത്തുന്നത്. വരും ദിവസങ്ങളില്‍ മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/180428/the-temperature-is-below-zero)