---
title: "എസ്എസ്എൽസി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി എസ് എസ് എഫ് എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു"
english_title: "SSLC organized SSF Excellence Test"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/180427/sslc-organized-ssf-excellence-test"
published_at: "2024-01-29T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b771ba8aea6_news-card.jpg"
keywords: []
---

# എസ്എസ്എൽസി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി എസ് എസ് എഫ് എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികൾക്കായി 15 വർഷക്കാലമായി വിസ്‌ഡം എഡ്യൂക്കേഷണൽ ഫൌണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) സംഘടിപ്പിച്ച് വരാറുള്ള മോഡൽ പരീക്ഷയായ എക്സിലെൻസി ടെസ്റ്റ് തളിപ്പറമ്പ ഡിവിഷൻ വെഫിയുടെ ആഭിമുഖ്യത്തിൽ പതിമൂന്ന് സെന്ററുകളിലായി നടന്നു.

## Article Content

**തളിപ്പറമ്പ്: **എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികൾക്കായി 15 വർഷക്കാലമായി വിസ്‌ഡം എഡ്യൂക്കേഷണൽ ഫൌണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) സംഘടിപ്പിച്ച് വരാറുള്ള മോഡൽ പരീക്ഷയായ എക്സിലെൻസി ടെസ്റ്റ് തളിപ്പറമ്പ ഡിവിഷൻ വെഫിയുടെ ആഭിമുഖ്യത്തിൽ പതിമൂന്ന് സെന്ററുകളിലായി നടന്നു.

സീതി സാഹിബ് എച്ച് എസ് എസ്, റോയൽ ഇംഗ്ലീഷ് സ്കൂൾ, കുറുമാത്തൂർ ജി വി എച്ച് എസ് എസ്, പനക്കാട് എൽ പി സ്കൂൾ, പട്ടുവം യു പി സ്കൂൾ, ജി എം യു പി നരിക്കോട്, ഗവണ്മെന്റ് ഹൈസ്കൂൾ പാച്ചേനി,ചപ്പാരപ്പടവ് എച്ച് എസ് എസ്, പടപ്പേങ്ങാട് ജി എൽ പി സ്കൂൾ, അൽമഖർ, ഇസ്സത്തുൽ ഇസ്‌ലാം മദ്റസ തെന്നം, ഖുവത്തുൽ ഇസ്‌ലാം മദ്റസ മണാട്ടി,അൽമഖർ ഗേൾസ് തുടങ്ങിയ കേന്ദ്രങ്ങളിലായി നിരവധി കുട്ടികൾ പരീക്ഷ എഴുതി.

എക്സാമിന് മുന്നോടിയായി ട്രെയിനിങ് സെഷനുകളും നടന്നു. അവ വിദ്യാർത്ഥികളിൽ ആത്മവിശ്വാസം നൽകാൻ ഉതകുന്നത് തന്നെയായിരുന്നു എന്ന് വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തി.വെഫി ആർ പിമാർ ട്രെയിനിങ്ങുകൾക്ക് നേതൃത്വം നൽകി. ആയിരത്തിലേറെ വിദ്യാർത്ഥികളാണ് ഇത്തവണ എക്സാമിന്റെ ഭാഗമാവുന്നത്. ഫെബ്രുവരി 15 ന് www.wefionline.in എന്ന വെബ്സൈറ്റിലൂടെ പരീക്ഷ ഫലം പ്രസിദ്ധീകരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/180427/sslc-organized-ssf-excellence-test)