---
title: "കഞ്ചാവുമായി രണ്ട് നാറാത്ത് സ്വദേശികൾ പിടിയിൽ"
english_title: "Two Narat residents arrested with cannabis"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18022/two-narat-residents-arrested-with-cannabis"
published_at: "2021-12-27T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9c55cc0c2a_,.jpg"
keywords: []
---

# കഞ്ചാവുമായി രണ്ട് നാറാത്ത് സ്വദേശികൾ പിടിയിൽ

> **Lead Summary:** **പാപ്പിനിശേരി : **കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. 25 ഗ്രാം കഞ്ചാവുമായിനാറാത്ത് വെടിമാട് സ്വദേശി കെ.പി.ശരത്ത് , 25 ഗ്രാം കഞ്ചാവുമായി നാറാത്ത് സ്വദേശി പി.മുസമ്മിൽ എന്നിവരെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.ഹേമന്ത് കുമാറിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ ടി.കെ.തോമസും സംഘവും അറസ്റ്റു ചെയ്തത്.

## Article Content

**പാപ്പിനിശേരി : **കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. 25 ഗ്രാം കഞ്ചാവുമായിനാറാത്ത് വെടിമാട് സ്വദേശി കെ.പി.ശരത്ത് , 25 ഗ്രാം കഞ്ചാവുമായി നാറാത്ത് സ്വദേശി പി.മുസമ്മിൽ എന്നിവരെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.ഹേമന്ത് കുമാറിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ ടി.കെ.തോമസും സംഘവും അറസ്റ്റു ചെയ്തത്.

ക്രിസ്ത്മസ് – ന്യൂയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കാട്ടാമ്പള്ളി, നാറാത്ത് ആലിങ്കീൽ, ചേരിക്കൽ, വെടിമാട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവുമായി യുവാക്കൾ പിടിയിലായത്. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ബിജു വി വി, സി വിൽ എക്സൈസ് ഓഫീസർമായ ഷഫീഖ് എം എം, സനീബ് കെ, ശ്രീജിൻ വി.വി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18022/two-narat-residents-arrested-with-cannabis)