---
title: " മുസ്ലിം ലീഗ് തദ്ദേശീയം ജനപ്രതിനിധി സഭ ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉൽഘാടനം ചെയ്തു"
english_title: "Muslim League Indigenous People's Assembly National Secretary P.K. Kunhalikutty inaugurated the function"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18020/muslim-league-indigenous-peoples-assembly-national-secretary-pk-kunhalikutty-inaugurated-the-function"
published_at: "2021-12-27T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9c2d351d48_9de02c0b-e108-448b-a37b-609be8fd4c56.jpg"
keywords: []
---

#  മുസ്ലിം ലീഗ് തദ്ദേശീയം ജനപ്രതിനിധി സഭ ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉൽഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ: **രാജ്യത്തെ ഏറെ തിളക്കമുള്ള മതേതര മുഖമായി കേരളത്തിനെ മാറ്റിയതിനു പിന്നിൽ മതനിരപേക്ഷ വിരുദ്ധ നിലപാടിനോട് മുസ്ലിംലീഗ് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നയം കാരണമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

## Article Content

**കണ്ണൂർ: **രാജ്യത്തെ ഏറെ തിളക്കമുള്ള മതേതര മുഖമായി കേരളത്തിനെ മാറ്റിയതിനു പിന്നിൽ മതനിരപേക്ഷ വിരുദ്ധ നിലപാടിനോട് മുസ്ലിംലീഗ് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നയം കാരണമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിശ്ചയദാർഢ്യത്തോടെ പദ്ധതികൾ നടപ്പിലാക്കുമെന്ന് അഭിമാനത്തോടെ പറയുന്ന മുഖ്യമന്ത്രി പദ്ധതികളിൽ പ്രതിപക്ഷവും ജനങ്ങളും ചൂണ്ടിക്കാണിക്കുന്ന പോരായ്മകളെക്കുറിച്ച് ചർച്ചയ്ക്ക് തയ്യാറാവണം പദ്ധതിയിൽ പോരായ്മകളെക്കുറിച്ച് പ്രതിപക്ഷത്തെ ഉൾപെടെ വിശ്വാസത്തിലെടുക്കണം അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിനും യുഡിഎഫിനും വികസനവിരുദ്ധ നിലപാടില്ല. മതബോധം എന്ന് പറയുന്നത് നല്ല ഉദ്ദേശത്തോടെയാണ്. മതതീവ്രവാദം അല്ല അതിലൂടെ അർത്ഥമാക്കുന്നത് ഭൂരിപക്ഷ വർഗീയത ഇവിടെ പ്രവർത്തിക്കുന്നു, അതിനെതിരെ ന്യൂനപക്ഷ വർഗീയ പ്രസ്ഥാനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു ഇതിനെ രണ്ടിനെയും എതിർക്കുന്ന സമീപനമാണ് ലീഗ് സ്വീകരിച്ചുവരുന്നത് .സിപിഎം ന്യൂനപക്ഷ തീവ്രവാദത്തെ പ്രോത്സാഹിച്ചപ്പോഴുംമുസ്ലിം ലീഗ് അതിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അതുകൊണ്ട് മതേതരത്വം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാനും ആരും വളർന്നിട്ടില്ല. അദ്ദേഹം കൂട്ടി ചേർത്തു.

കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ മുസ്ലിം ലീഗ് ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച തദ്ദേശീയ ജനപ്രതിനിധി സഭ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു.

മുൻ ആസൂത്രണ സമിതി അംഗം സി.പി. ജോൺ, അഡ്വ.ടി.എസ് ഹമീദ് എന്നിവർ പതിനാലാം പഞ്ചവത്സര പദ്ധതി ലക്ഷ്യവും മാർഗ്ഗവും, കുടുംബശ്രീ- ഒരു പാർശ്വവീക്ഷണം എന്നീ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. ജനപ്രതിനിധികൾക്കായി നടത്തിയ എബിലിറ്റി ടെസ്റ്റിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്കുള്ള വി.കെ.അബ്ദുൽ ഖാദർ മൗലവി സ്മാരക പുരസ്കാരങ്ങൾ പി.കെ. കുഞ്ഞാലിക്കുട്ടി വിതരണം ചെയ്തു.

തദ്ദേശീയം റീജണൽ അസംബ്ലിയിൽ പങ്കെടുത്ത ജനപ്രതിനിധികൾക്കുള്ള സർട്ടിഫിക്കറ്റുകൾ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി വിതരണം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ വി.പി. വമ്പൻ, അഡ്വ: എസ്.മുഹമ്മദ്, എൻ.എ.അബൂബക്കർ മാസ്റ്റർ, ടി.എ. തങ്ങൾ, ഇബ്രാഹിം മുണ്ടേരി, കെ.വി.മുഹമ്മദലി, കെ.ടി. സഹദുള്ള, അഡ്വ:കെ.എ.ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ.പി. താഹിർ, എം.പി.എ.റഹീംപ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18020/muslim-league-indigenous-peoples-assembly-national-secretary-pk-kunhalikutty-inaugurated-the-function)