---
title: "കുട്ടിയെ സൈക്കിളിൽ നിന്ന് തള്ളിയിട്ടത് ചോദ്യം ചെയ്ത യുവാവിനെ ജാതിപ്പേര് വിളിച്ച് മർദ്ദിച്ചു: അയൽവാസിക്കെതിരെ കേസ്"
english_title: "Young man questioned for throwing child off bicycle and beaten up by caste name: Case against neighbor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18018/young-man-questioned-for-throwing-child-off-bicycle-and-beaten-up-by-caste-name-case-against-neighbor"
published_at: "2021-12-27T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9bf7e79fa7_74448327.jpg"
keywords: []
---

# കുട്ടിയെ സൈക്കിളിൽ നിന്ന് തള്ളിയിട്ടത് ചോദ്യം ചെയ്ത യുവാവിനെ ജാതിപ്പേര് വിളിച്ച് മർദ്ദിച്ചു: അയൽവാസിക്കെതിരെ കേസ്

> **Lead Summary:** **പയ്യന്നൂര്‍: **സൈക്കിളില്‍ പോകുകയായിരുന്ന പത്തുവയസുകാരനെ തള്ളിയിട്ടത് ചോദ്യം ചെയ്ത യുവാവിനെ ജാതിപ്പേര് വിളിച്ച് മര്‍ദ്ദിച്ച അയല്‍വാസിക്കെതിരേ പരാതിയില്‍ പോലിസ് കേസെടുത്തു.

## Article Content

**പയ്യന്നൂര്‍: **സൈക്കിളില്‍ പോകുകയായിരുന്ന പത്തുവയസുകാരനെ തള്ളിയിട്ടത് ചോദ്യം ചെയ്ത യുവാവിനെ ജാതിപ്പേര് വിളിച്ച് മര്‍ദ്ദിച്ച അയല്‍വാസിക്കെതിരേ പരാതിയില്‍ പോലിസ് കേസെടുത്തു.

പയ്യന്നൂര്‍ കിഴക്കേ കണ്ടങ്കാളിയിലെ മിന്നിയാടന്‍ ഹൗസില്‍ കെ.സുജിത്തിന്റെ (33) പരാതിയിലാണ് നാട്ടുകാരനായ ശശിയുടെ പേരില്‍ പോലിസ് കേസെടുത്തത്.

ഇക്കഴിഞ്ഞ 24ന് പകല്‍ സമയത്ത് പരാതിക്കാരന്റെ ജ്യേഷ്ഠന്റെ മകനായ പത്തുവയസുകാരനെ സൈക്കിളില്‍നിന്നും തള്ളി താഴെയിട്ട സംഭവമുണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു.

ഇതേപ്പറ്റി ചോദിക്കാന്‍ ചെന്ന തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി സുജിത്ത് നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18018/young-man-questioned-for-throwing-child-off-bicycle-and-beaten-up-by-caste-name-case-against-neighbor)