---
title: "കുടുംബ വഴക്കിനിടെ മര്‍ദ്ദനം; ഭര്‍ത്താവിനെതിരേ ഗാര്‍ഹിക പീഡനത്തിന് കേസ് "
english_title: "Violence during family quarrels; Case of domestic violence against husband"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18017/violence-during-family-quarrels-case-of-domestic-violence-against-husband"
published_at: "2021-12-27T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9beb3092a1_,.jpg"
keywords: []
---

# കുടുംബ വഴക്കിനിടെ മര്‍ദ്ദനം; ഭര്‍ത്താവിനെതിരേ ഗാര്‍ഹിക പീഡനത്തിന് കേസ് 

> **Lead Summary:** **പയ്യന്നൂര്‍: **കുടുംബ വഴക്കിനിടെ ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരേ ഗാര്‍ഹിക പീഡനത്തിന് പയ്യന്നൂര്‍ പോലിസ് കേസെടുത്തു. പയ്യന്നൂര്‍ പുഞ്ചക്കാട് സ്വദേശിനി സൗമ്യയുടെ പരാതിയിലാണ് കൊല്ലം സ്വദേശിയും ചുമട്ടുതൊഴിലാളിയുമായ ഷാജന്റെ പേരില്‍ പോലിസ് കേസെടുത്തത്.

## Article Content

**പയ്യന്നൂര്‍: **കുടുംബ വഴക്കിനിടെ ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരേ ഗാര്‍ഹിക പീഡനത്തിന് പയ്യന്നൂര്‍ പോലിസ് കേസെടുത്തു. പയ്യന്നൂര്‍ പുഞ്ചക്കാട് സ്വദേശിനി സൗമ്യയുടെ പരാതിയിലാണ് കൊല്ലം സ്വദേശിയും ചുമട്ടുതൊഴിലാളിയുമായ ഷാജന്റെ പേരില്‍ പോലിസ് കേസെടുത്തത്.

11 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ടു മക്കളുണ്ട്. ഒരുമിച്ച് കഴിയുന്നതിനിടെ ഭര്‍ത്താവില്‍ നിന്ന് നിരന്തരം മര്‍ദ്ദനം ഏല്‍ക്കേണ്ടിവരുന്നതായും ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി താക്കോല്‍ കൊണ്ട് പുറത്ത് കുത്തി പരിക്കേല്‍പിച്ചതായും പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലിസ് ഭര്‍ത്താവിനെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18017/violence-during-family-quarrels-case-of-domestic-violence-against-husband)