---
title: "ഐ എസ് എം തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'യൂത്ത് അലൈവ്' സംഘടിപ്പിച്ചു"
english_title: "'Youth Alive' was organized by ISM Taliparamba Constituency Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18016/youth-alive-was-organized-by-ism-taliparamba-constituency-committee"
published_at: "2021-12-27T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9bdd6dcae4_a7593f3e-143b-42cb-b0d3-8a6f7a0f51d9.jpg"
keywords: []
---

# ഐ എസ് എം തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'യൂത്ത് അലൈവ്' സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്‌: **ദിനം പ്രതിയെന്നോണം വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ വ്യാപനവും, മതത്തിൻ്റെയും, രാഷ്ട്രീയത്തിൻ്റെയും പേരിൽ നടക്കുന്ന കൊലപാതകളും ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയാണെന്ന് ഐ.എസ്.എം. തളിപ്പറമ്പ് മണ്ഡലം സംഗമം അഭിപ്രായപ്പെട്ടു.

## Article Content

**തളിപ്പറമ്പ്‌: **ദിനം പ്രതിയെന്നോണം വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ വ്യാപനവും, മതത്തിൻ്റെയും, രാഷ്ട്രീയത്തിൻ്റെയും പേരിൽ നടക്കുന്ന കൊലപാതകളും ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയാണെന്ന് ഐ.എസ്.എം. തളിപ്പറമ്പ് മണ്ഡലം സംഗമം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഹരി വസ്തുക്കളുമായി പിടിയാകുന്നവരിൽ ഏറെയും, വിദ്യാർത്ഥികളും യുവാക്കളുമാണ്. ലഹരി മാഫിയയുടെ വലയിൽ കുരുങ്ങി ജീവിതം ഹോമിക്കപ്പെടുന്നവരിൽ കൗമാരക്കാരും,പെൺകുട്ടികളുമുണ്ട്.

സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും  അധാർമ്മിക,പ്രവർത്തനങ്ങൾക്കുമെതിരെ യുവാക്കൾ രംഗത്തിറങ്ങണമെന്നും, ജനങ്ങളുടെ,സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന കൊലപാതക രാഷ്ട്രീയത്തെ ജനങ്ങൾ  ഒറ്റക്കെട്ടായി എതിർത്ത് തോൽപിക്കണമെന്നും  ഐ.എസ്‌.എം യൂത്ത് അലൈവ്  ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട്‌ സബീൽ റഹമാന്റെ അദ്ധ്യക്ഷതയിൽ  ചേർന്ന സംഗമം കെ.എൻ.എം മണ്ഡലം പ്രസിഡണ്ട്‌ അലി ശ്രീകണ്ഠാപുരം  ഉദ്ഘാടനം ചെയ്തു. അഡ്വ. ഹാഫിസ്‌ ഫർഹാൻ, ഐ.എസ്‌.എം ജില്ലാ സെക്രട്ടറി ഹസ്സൻ കുഞ്ഞി അരിപ്പാമ്പ്ര എന്നിവർ ക്ലാസ്സുകളെടുത്തു.മിദ്ലാജ്‌ സ്വലാഹി അരിയിൽ, ഷാഹുൽ ഹമീദ്‌ ഗാന്ധി നഗർ, ടി.പി. ഉമ്മർ, സിനാൻ എം.സി, അൻസാർ സി. പി. യു,നൗഫൽ കൊടിയിൽ, ജാബിർ കെ, മുഹമ്മദ്‌ കെ.എം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18016/youth-alive-was-organized-by-ism-taliparamba-constituency-committee)