---
title: "വിജ്ഞാനവീഥിയിൽ 5 പതിറ്റാണ്ട് തികയ്ക്കുന്ന ടി മുഹമ്മദ്‌ കുഞ്ഞി ഉസ്താദിനെ അൽ ഹസനിയ മോറാഴയുടെ നേതൃത്വത്തിൽ ആദരിച്ചു"
english_title: "Ustad T Muhammad Kunhi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/180145/ustad-t-muhammad-kunhi"
published_at: "2024-01-28T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b61757e80be_news-card.jpg"
keywords: []
---

# വിജ്ഞാനവീഥിയിൽ 5 പതിറ്റാണ്ട് തികയ്ക്കുന്ന ടി മുഹമ്മദ്‌ കുഞ്ഞി ഉസ്താദിനെ അൽ ഹസനിയ മോറാഴയുടെ നേതൃത്വത്തിൽ ആദരിച്ചു

> **Lead Summary:** വിജ്ഞാനവീഥിയിൽ 5 പതിറ്റാണ്ട് തികയ്ക്കുന്ന അഞ്ചാംപീടിക ഉസ്താദ് എന്നറിയപ്പെടുന്ന ടി മുഹമ്മദ്‌ കുഞ്ഞി ഉസ്താദിനെ അൽ ഹസനിയ മോറാഴയുടെ നേതൃത്വത്തിൽ ആദരിച്ചു. പാപ്പിനിശ്ശേരി കാട്ടിലെ പള്ളിയിൽ മറവിട്ടുകിടക്കുന്ന ശൈഖ് ഹസൻ ഹസ്രത്തിന്റെ നാമതെയതിൽ പ്രാദേശിക തലത്തിൽ വിജ്ഞാന സ്വാന്തന പ്രവർത്തനങ്ങൾക് ഊന്നൽ നൽകികൊണ്ടാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. ഹസനിയുടെ കീഴിൽ മാസത്തിൽ നടത്തി വരാറുള്ള ബദർ മൗലിദ് ന്റെ വാർഷിക സദസ്സിൽ വെച്ചായിരുന്നു ആദരം നൽകിയത്.

## Article Content

വിജ്ഞാനവീഥിയിൽ 5 പതിറ്റാണ്ട് തികയ്ക്കുന്ന അഞ്ചാംപീടിക ഉസ്താദ് എന്നറിയപ്പെടുന്ന ടി മുഹമ്മദ്‌ കുഞ്ഞി ഉസ്താദിനെ അൽ ഹസനിയ മോറാഴയുടെ നേതൃത്വത്തിൽ ആദരിച്ചു. പാപ്പിനിശ്ശേരി കാട്ടിലെ പള്ളിയിൽ മറവിട്ടുകിടക്കുന്ന ശൈഖ് ഹസൻ ഹസ്രത്തിന്റെ നാമതെയതിൽ പ്രാദേശിക തലത്തിൽ വിജ്ഞാന സ്വാന്തന പ്രവർത്തനങ്ങൾക് ഊന്നൽ നൽകികൊണ്ടാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. ഹസനിയുടെ കീഴിൽ മാസത്തിൽ നടത്തി വരാറുള്ള ബദർ മൗലിദ് ന്റെ വാർഷിക സദസ്സിൽ വെച്ചായിരുന്നു ആദരം നൽകിയത്.

വളപട്ടണം മഹല്ല് കാളി സയ്യിദ് അഹ്മദ് ജലാലുദ്ധീൻ ബുഖാരി ഷാൾ അണിയിക്കുകയും അഞ്ചാംപ്പീടിക മഹല്ല് കമ്മറ്റി ഭാരവാഹികൾ ഉപഹാര സമർപണവും നടത്തി. സയ്യിദ് സുഫിയാൻ ബാഖവി, സയ്യിദ് സൈനുൽ ആബിദ്, മൂസ സഖാഫി,ഇബ്രാഹിം മാസ്റ്റർ,ജലീൽ സഖാഫി,ജാബിർ മാസ്റ്റർ, ആർ പി അബുദുള്ള കുട്ടി മാഷ്,അബ്ദു റഹ്മാൻ ഹാജി, മുഹമ്മദ്‌ അഷ്‌റഫ്‌ തുടങ്ങിയവർ സംബന്ധിച്ചു ശഫീഖ് ലത്തീഫിയുടെ അധ്യക്ഷയതയിൽ അബ്ദുൾ സമദ് ബഖവി ആമുഖ ഭാഷണം നടത്തി. സി പി മുഹാസ് സ്വാഗതവും ഷാഹിദ് മോറാഴ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/180145/ustad-t-muhammad-kunhi)