---
title: "നാടുകാണിയിൽ കെസിസിപി ലിമിറ്റഡിന്റെ മൂന്നാമത്തെ പെട്രോൾ പമ്പ് ഉദ്ഘാടനം ഫെബ്രുവരി 4 ന്"
english_title: "Inauguration of KCCP Limited's third petrol pump at Nadukani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/180062/inauguration-of-kccp-limiteds-third-petrol-pump-at-nadukani"
published_at: "2024-01-28T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b5d9838e047_Untitled-2-web.jpg"
keywords: []
---

# നാടുകാണിയിൽ കെസിസിപി ലിമിറ്റഡിന്റെ മൂന്നാമത്തെ പെട്രോൾ പമ്പ് ഉദ്ഘാടനം ഫെബ്രുവരി 4 ന്

> **Lead Summary:** **കണ്ണൂർ : **കേരള സർക്കാരിന്റെ വ്യവസായ വകുപ്പിൻ കീഴിൽ പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ വൈവിദ്ധ്യവൽക്കരണ പദ്ധതിയുടെ ഭാഗമായി മൂന്നാമത്തെ പെട്രോൾ പമ്പ് നാടുകാണി കിൻഫ്രാ കോമ്പൌണ്ടിൽ ഫെബ്രുവരി 4 ന് രാവിലെ 9 മണിക്ക് എം.വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

## Article Content

**കണ്ണൂർ : **കേരള സർക്കാരിന്റെ വ്യവസായ വകുപ്പിൻ കീഴിൽ പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ വൈവിദ്ധ്യവൽക്കരണ പദ്ധതിയുടെ ഭാഗമായി മൂന്നാമത്തെ പെട്രോൾ പമ്പ് നാടുകാണി കിൻഫ്രാ കോമ്പൌണ്ടിൽ ഫെബ്രുവരി 4 ന് രാവിലെ 9 മണിക്ക് എം.വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ കെ.സി.സി.പി.എൽ ചെയർമാൻ ടി.വി. രാജേഷ് അധ്യക്ഷത വഹിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ചാണ് പമ്പ് ആരംഭിക്കുന്നത്. ഇത് ‘കൂടാതെ കമ്പനിയുടെ കരിന്തളം യൂണിറ്റിലും പാലക്കാട് കഞ്ചിക്കോട് കിൻഫ്രാ പാർക്കിലും 2024-25 സാമ്പത്തിക വർഷം തന്നെ രണ്ടു പമ്പുകൾ കൂടി സ്ഥാപിക്കും.. കമ്പനിയുടെ ആദ്യത്തെ പെട്രോൾ പമ്പ് പാപ്പിനിശ്ശേരിയിൽ 2020 ൽ പ്രവർത്തനം ആരംഭിച്ചു.

രണ്ടാമത്തെ പെടോൾ പമ്പ് 2023 ൽ മാങ്ങാട്ടുപറമ്പിൽ ആരംഭിച്ചു. പാപ്പിനിശ്ശേരിയിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പ് വൈവിദ്ധ്യവൽക്കരണത്തിലെ തിളക്കമാർന്ന ചുവടുവെപ്പാണ്. പാപ്പിനിശ്ശേരിയിൽ സിഎൻജി (ഗ്യാസ്) സംവിധാനവും വൈദ്യുതി ചാർജിങ് സ്റ്റേഷനും 3 മാസത്തിനകം പൂർത്തീകരിക്കും. നാടുകാണിയിലും ഉടൻ തന്നെ സിഎൻജി (ഗ്യാസ്) സംവിധാനവും വൈദ്യുതി ചാർജിങ് സ്റ്റേഷനും സ്ഥാപിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/180062/inauguration-of-kccp-limiteds-third-petrol-pump-at-nadukani)