---
title: "ദേശരക്ഷാ യാത്ര തിങ്കളാഴ്ച തളിപ്പറമ്പിൽ: സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി"
english_title: "Desaraksha Yatra Monday at Thaliparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/180004/desaraksha-yatra-monday-at-thaliparamb"
published_at: "2024-01-27T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b522eaa5898_news-card.jpg"
keywords: []
---

# ദേശരക്ഷാ യാത്ര തിങ്കളാഴ്ച തളിപ്പറമ്പിൽ: സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

> **Lead Summary:** ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം എന്ന പ്രമേയവുമായി മുസ്ലിംലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തുന്ന ദേശരക്ഷാ യാത്ര ജനുവരി 29 തിങ്കളാഴ്ച വൈകുന്നേരം തളിപ്പറമ്പിൽ എത്തിച്ചേരും. തളിപ്പറമ്പിലെ സ്വീകരണം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങൾപൂർത്തിയായി.

## Article Content

ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം എന്ന പ്രമേയവുമായി മുസ്ലിംലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തുന്ന ദേശരക്ഷാ യാത്ര ജനുവരി 29 തിങ്കളാഴ്ച വൈകുന്നേരം തളിപ്പറമ്പിൽ എത്തിച്ചേരും. തളിപ്പറമ്പിലെ സ്വീകരണം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങൾപൂർത്തിയായി.

വൈകുന്നേരം അഞ്ചുമണിക്ക് ടൗൺ സ്ക്വയറിൽ വച്ച് നടക്കുന്ന സ്വീകരണ സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി മമ്മൂട്ടി (എക്സ് എംഎൽഎ), ഉദ്ഘാടനം ചെയ്യും മിസ്ഹബ് കീഴരിയൂർ, സിദ്ദിഖലി രാങ്ങാട്ടൂർ തുടങ്ങിയവർ പ്രസംഗിക്കും. അതിഥിയായി കെപിസിസി മെമ്പർ അഡ്വക്കേറ്റ് പി വി അബ്ദുൽ റഷീദ് ചടങ്ങിൽ പങ്കെടുക്കും. വൈകുന്നേരം ആറുമണിക്ക് അടിക്കും പാറ ജംഗ്ഷനിൽ നിന്ന് 100 കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് മന്നയിൽ നിന്ന് ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ പ്രകടനമായി കപ്പാലം മെയിൻ റോഡ് വഴി ടൗൺ സ്ക്വയറിലേക്ക് ആനയിക്കും.

പ്രചരണത്തിന്റെ ഭാഗമായി അബുദാബി, മസ്കറ്റ് തളിപ്പറമ്പ് മുനിസിപ്പൽ കെഎംസിസികളുടെ ആഭിമുഖ്യത്തിൽ ലൈവ് പാട്ട് സംഘടിപ്പിക്കും. പോഷക സംഘടനകൾ ആയ മുസ്ലിം യൂത്ത് ലീഗ് എം എസ് എഫ് ടി യു എന്നിവയുടെ നേതൃത്വത്തിൽ വിവിധ പ്രചാരണ പരിപാടികളും എല്ലാ വാർഡുകളിലും മുസ്ലിം ലീഗ് കൺവെൻഷനുകളും നടന്നു. സംഘാടകസമിതി ചെയർമാൻ കെ വി മുഹമ്മദ് കുഞ്ഞി, ജനറൽ കൺവീനർ കെ മുഹമ്മദ് ബഷീർ, ട്രഷറർ കെ പി ലുക്മാൻ, സിദ്ദീഖ് ഗാന്ധി, ജാബർ തങ്ങൾ, പി പി ഇസ്മായിൽ, എംപി ഫാസിൽ, എൻ അബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/180004/desaraksha-yatra-monday-at-thaliparamb)